കോന്നിയിലും കലഞ്ഞൂരിലും ലഹരി വില്‍പ്പന സംഘം പിടി മുറുക്കുന്നു : ചില്ലറ വില്‍പ്പനക്കാര്‍ക്ക് വലിയ കമ്മീഷന്‍

  konnivartha.com : കൌമാരക്കാരെ ലക്ഷ്യം വെച്ച് കോന്നിയിലും കലഞ്ഞൂരിലും ലഹരി മാഫിയ ഉണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും അത് ഗൌരവത്തോടെ കാണാത്ത എക്സൈസ് പോലീസ് കൂട്ട് കെട്ട് ഇരുളില്‍ തപ്പുന്നു .പകല്‍ പോലെ മുന്നില്‍ ഉള്ള ലഹരി ഇടപാടുകള്‍ മറയ്ക്കുന്നത് ആരാണ് . കലഞ്ഞൂര്‍ എന്ന ഗ്രാമത്തിലെ കണ്ണായ ഭാഗം ആണ് കലഞ്ഞൂര്‍ സ്കൂള്‍ ഭാഗം .ഇവിടെ ദിനവും വന്നു പോകുന്ന ലഹരി മാഫിയ ആളുകള്‍ നിരവധി ആണ് . കലഞ്ഞൂരിന് കിഴക്ക് ഉള്ള മുള്ള് നിരപ്പ് ,പാടം മേഖലയില്‍ ലഹരി വസ്തുക്കള്‍ യഥേഷ്ടം ആണ് . പാടം -തിടി മേഖലയില്‍ ഒരു പരിശോധനയും ഇല്ല . കൌമാരക്കാര്‍ ആണ് ഇടനില . ആദ്യം ചുണ്ടുകള്‍ക്ക് അടിയില്‍ വെക്കുന്ന ശംഭു ഹാന്‍സ് എന്നീ “സാധനം “ആയിരുന്നു എങ്കില്‍ ഇന്ന് വളരെ മാരകമായ ഗുളികകള്‍ ആണ് ലഹരിയ്ക്ക്…

Read More