കോന്നിയിലും കലഞ്ഞൂരിലും ലഹരി വില്‍പ്പന സംഘം പിടി മുറുക്കുന്നു : ചില്ലറ വില്‍പ്പനക്കാര്‍ക്ക് വലിയ കമ്മീഷന്‍

 

konnivartha.com : കൌമാരക്കാരെ ലക്ഷ്യം വെച്ച് കോന്നിയിലും കലഞ്ഞൂരിലും ലഹരി മാഫിയ ഉണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും അത് ഗൌരവത്തോടെ കാണാത്ത എക്സൈസ് പോലീസ് കൂട്ട് കെട്ട് ഇരുളില്‍ തപ്പുന്നു .പകല്‍ പോലെ മുന്നില്‍ ഉള്ള ലഹരി ഇടപാടുകള്‍ മറയ്ക്കുന്നത് ആരാണ് .

കലഞ്ഞൂര്‍ എന്ന ഗ്രാമത്തിലെ കണ്ണായ ഭാഗം ആണ് കലഞ്ഞൂര്‍ സ്കൂള്‍ ഭാഗം .ഇവിടെ ദിനവും വന്നു പോകുന്ന ലഹരി മാഫിയ ആളുകള്‍ നിരവധി ആണ് . കലഞ്ഞൂരിന് കിഴക്ക് ഉള്ള മുള്ള് നിരപ്പ് ,പാടം മേഖലയില്‍ ലഹരി വസ്തുക്കള്‍ യഥേഷ്ടം ആണ് . പാടം -തിടി മേഖലയില്‍ ഒരു പരിശോധനയും ഇല്ല .
കൌമാരക്കാര്‍ ആണ് ഇടനില . ആദ്യം ചുണ്ടുകള്‍ക്ക് അടിയില്‍ വെക്കുന്ന ശംഭു ഹാന്‍സ് എന്നീ “സാധനം “ആയിരുന്നു എങ്കില്‍ ഇന്ന് വളരെ മാരകമായ ഗുളികകള്‍ ആണ് ലഹരിയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് .

ഒരു വരുമാന മാര്‍ഗ്ഗവും ഇല്ലാത്ത കുടുംബത്തില്‍ പോലും ആധുനിക ബൈക്കുകള്‍ ആണ് ഇടം പിടിക്കുന്നത്‌ . മിന്നല്‍ വേഗത്തില്‍ സാധനം കൃത്യമായി എത്തിക്കുന്നു .സകല ഊട് വഴികളും ഇവര്‍ക്ക് അറിയാം . ചില പെണ്‍കുട്ടികള്‍ പോലും ലഹരി കൃത്യ സ്ഥലത്ത് എത്തിച്ചു വരുന്നു എന്നാണ് അവിടെ നിന്നുള്ള വര്‍ത്തമാനങ്ങളില്‍ നിന്നും അറിയുന്നത് .

പോലീസും എക്സൈസും നടത്തുന്ന ബോധവത്കരണം ഒരു ഗുണവും ചെയ്യുന്നില്ല . മൊത്ത വിതരണക്കാരുടെ വിതരണ കേന്ദ്രം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണം . കോന്നി ,കലഞ്ഞൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി ലഹരി വസ്തുക്കള്‍ ലഭ്യമാണ് . ചില ചെറുകിട കച്ചവടക്കാരിലൂടെ ലഹരി വ്യാപകമായി വിറ്റഴിക്കുന്നു . വലിയ കമ്മീഷന്‍ ആണ് ലഭിക്കുന്നത് .
ഒരു ലഹരി വസ്തുവായ ഹാന്‍സിനു ലഭിക്കുന്നത് നാല്പത് രൂപയുടെ ലാഭം ആണ് . ദിനവും അമ്പതു ഹാന്‍സ് കവര്‍ വില്‍ക്കുന്ന കടകള്‍ കോന്നി , കലഞ്ഞൂര്‍ ഭാഗത്ത്‌ ഉണ്ട് . ഒരു ചെറിയ പൊതി കഞ്ചാവ്കോന്നിയില്‍ 600 രൂപ ലഭിക്കുന്നു . ഇരുനൂറു രൂപയ്ക്ക് ലഭിക്കുന്ന സാധനത്തിനു നാനൂറു രൂപ ലാഭം . ലഹരി ഗുളികകള്‍ പുറമേ കഞ്ചാവ് ഹാന്‍സ് ,ശംഭു പോലെ ഗന്ധം ഇല്ല .ഇതിനാല്‍ ലഹരി ഗുളികകളോടെ ആണ് കൌമാരത്തിന് പ്രിയം . വലിയൊരു മാഫിയ ഈ മേഖലയില്‍ ഉണ്ട് .
ആവശ്യം പോലെ പണം, മാറി മാറി വാഹനം ,ഇഷ്ടം ഉള്ള ഭക്ഷണം , ആഡംബര ജീവിതം എല്ലാം ഈ ലഹരി വില്‍പ്പനയിലൂടെ സ്വന്തമാക്കിയ ആളുകള്‍ ഉണ്ട് .

കോന്നി എക്സൈസ് പാര്‍ട്ടി അവിടെയും ഇവിടെയും നടത്തുന്ന റോഡ്‌ പരിശോധന കൊണ്ട് ഈ ലഹരി മാഫിയായെ തളയ്ക്കാന്‍ കഴിയില്ല . എക്സൈസ് രഹസ്യാന്വേഷണ വിഭാഗം തിരക്കി അറിയുക . എക്സൈസിലെ ചിലര്‍ രഹസ്യ വിവരം ചോര്‍ത്തി മുന്‍കൂട്ടി ലഹരി മാഫിയായെ അറിയിച്ചില്ല എങ്കില്‍ തീര്‍ച്ചയായും ലഹരി മാഫിയായെ പിടിക്കാന്‍ സാധിക്കും . വിവരം ചോര്‍ത്തി നല്‍കുന്ന രണ്ടു ജീവനക്കാര്‍ നിലവില്‍ ഉന്നത അധികാരികളുടെ നിരീക്ഷണത്തില്‍ ആണ് എന്നും അറിയുന്നു .

പത്തനാപുരം കേന്ദ്രീകരിച്ച മൊത്ത വിതരണ ലഹരി ആളുകളെ ഉടന്‍ പിടികൂടിഇല്ലെങ്കില്‍ ഈ മേഖലയില്‍ ലഹരി വസ്തുക്കള്‍ വ്യാപകമാകും എന്ന് മുന്നറിയിപ്പ് നല്‍കുവാന്‍ ആഗ്രഹിക്കുന്നു .
തമിഴ് നാട്ടില്‍ നിന്നും വരുന്ന പച്ചക്കറി വണ്ടികളിലെ മത്തങ്ങാ ,പടവലം എന്നിവ നെടുകെ പിളര്‍ത്തി അതില്‍ ലഹരി വസ്തുക്കള്‍ നിറയ്ക്കുകയും പശ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു . വലിയ മീനുകളുടെ വയര്‍ പൊളിച്ചു കുടലും മറ്റും നീക്കം ചെയ്തു അതില്‍ ആണ് ലഹരി മരുന്നുകള്‍ ഒളിപ്പിക്കുന്നത് . അകത്തു കൊടിയ ലഹരി വസ്തുക്കള്‍ നിറച്ചു വെച്ചിരിക്കുന്നു . ഇതാണ് പിടിക്കപ്പെടാതെ ഇരിക്കാന്‍ ഉള്ള കാരണം എന്ന് രഹസ്യ വിവരത്തിലൂടെ അറിയുന്നു .
എക്സൈസ് പാര്‍ട്ടി സജീവമാകുക .ഈ വിഭാഗത്തിലെ ഒറ്റുകാരെ തിരിച്ചറിയുക . ഈ വാര്‍ത്തയുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും

error: Content is protected !!