മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

സൗജന്യ കശുമാവ് ഗ്രാഫ്റ്റുകൾ

  konnivartha.com : കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. www.kasumavukrishi.org  മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ച് പൂരിപ്പിച്ചും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും.   അയയ്ക്കേണ്ട വിലാസം: ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691 001. ഫോൺ 0474 2760456.

Read More

കൊല്ലം രണ്ടാംകുറ്റിയ്ക്ക് സമീപം 6 വാഹനങ്ങള്‍ക്ക് തീപിടിച്ചു

  konnivartha.com : കൊല്ലം രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു. നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരന്‍ ബൈക്ക് നിര്‍ത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടര്‍ന്നു പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീപ്പിടിച്ചത്. ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് അ​ഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കക്ക് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. കൂടാതെ, തെക്കു പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂന മർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശ്ശിക്കാൻ സാധ്യതയേറെ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 )

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 ) രാജ്യത്ത് തുലാവർഷം ആരംഭിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലും മഴ വ്യാപിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച്ച 7 ജില്ലകളിലും ബുധനാഴ്ച്ച 8 ജില്ലകളിലും യല്ലോ മുന്നറിയിപ്പ് നൽകി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  

Read More

മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം:5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട്

  സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത…

Read More

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

  കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരമാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികള്‍ നേടിയത് ഇന്ത്യയില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ അഞ്ചാം പതിപ്പൊരുക്കി നിതി ആയോഗ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വനിതകളെ ആദരിച്ചു   KONNI VARTHA.COM : രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം നേടിയ 75 പേരില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ ഉള്‍പ്പെട്ടു. അമൃത സെര്‍വെയുടെ അഞ്ജു ബിസ്റ്റും (സൗഖ്യം റീയൂസബിള്‍ പാഡ്) എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആര്‍ദ്ര ചന്ദ്ര മൗലിയുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ‘കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്’ രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന…

Read More

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം : മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശംസകള്‍ ഡോ.അജയകുമാർ എസ്  (  പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം) കേരളം : പ്രളയത്തിൽ മത്സ്യതൊഴിലാളികൾ നാട് രക്ഷിച്ചു എങ്കില്‍ കോവിഡ് മഹാമാരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും കൊറോണയുടെ സമൂഹവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ച് നിർത്തുന്നു.എല്ലാ സുരക്ഷയും മുന്‍ കരുതല്‍ നിര്‍ദേശവും ഉപദേശവും നല്‍കി കേരള പോലീസും ഒപ്പം ചേരുമ്പോള്‍ വളരെ മാതൃകാപരമായ    രീതിയിൽ ആണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ച്നിര്‍ത്തുന്നത് .     ഡോക്ടര്‍മാര്‍ , നഴ്സുമാർ, മറ്റു ആശുപത്രി സ്റ്റാഫ്,പോലീസ്, ഫയർഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്തുത്യർഹമായ സേവനം ആണ് നൽകുന്നത്.ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ നിശ്ശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ഒരുആർമി ഉണ്ട് ഇവിടെ . 4500- ഓളം…

Read More