കൊലവിളി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും പിടികൂടി

  konnivartha.com : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകിട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി.   സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെയാണ് ബാക്കി രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്. നെടുമ്പ്രം കല്ലുങ്കൽ മുണ്ടുചിറയിൽ ഗോപന്റെ മകൻ ഗോകുൽ (25), നെടുമ്പ്രം പൊടിയാടി പുത്തറയിൽ കുഴിയിൽ വീട്ടിൽ അനിരുദ്ധന്റെ മകൻ അനന്തു (22), പെരിങ്ങര വേലുപ്പറമ്പിൽ സുരേന്ദ്രൻ മകൻ സുമിത്കുമാർ (25), എന്നീ പ്രതികളെയാണ് സംഭവസമയം തന്നെ അറസ്റ്റ് ചെയ്തത്. ഒന്നുമുതൽ മൂന്നു വരെ പ്രതികളാണ് ഇവർ. ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന്, നാലാം പ്രതിപെരിങ്ങര അമിച്ചുകരി കൊങ്കോട് മണലിൽ തെക്കേതിൽ ബാബു ബേബി യുടെ മകൻ…

Read More