കൊലവിളി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും പിടികൂടി

 

konnivartha.com : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകിട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി.

 

സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെയാണ് ബാക്കി രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്. നെടുമ്പ്രം കല്ലുങ്കൽ മുണ്ടുചിറയിൽ ഗോപന്റെ മകൻ ഗോകുൽ (25), നെടുമ്പ്രം പൊടിയാടി പുത്തറയിൽ കുഴിയിൽ വീട്ടിൽ അനിരുദ്ധന്റെ മകൻ അനന്തു (22), പെരിങ്ങര വേലുപ്പറമ്പിൽ സുരേന്ദ്രൻ മകൻ സുമിത്കുമാർ (25), എന്നീ പ്രതികളെയാണ് സംഭവസമയം തന്നെ അറസ്റ്റ് ചെയ്തത്.

ഒന്നുമുതൽ മൂന്നു വരെ പ്രതികളാണ് ഇവർ. ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം
അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന്, നാലാം പ്രതിപെരിങ്ങര അമിച്ചുകരി കൊങ്കോട് മണലിൽ തെക്കേതിൽ ബാബു ബേബി യുടെ മകൻ വികാസ് ബാബു (30) വിനെ ഇയാളുടെ വീട്ടിൽ നിന്നും,, അഞ്ചാം പ്രതിയായ പെരിങ്ങര ചാത്തങ്കരി കൊങ്കോട് മുണ്ടുകാവിൽ
രാജുവിന്റെ മകൻ രാജിവ് എം ആർ (25) നെ തുടർന്ന് നടത്തിയ അന്വേഷണത്തിലും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതി അനന്തു അനിരുദ്ധൻ ലഹളയുണ്ടാക്കൽ, മുറിവേൽപ്പിക്കൽ,,തുടങ്ങിയ നിരവധി കേസുകളിൽ തിരുവല്ല പുളിക്കീഴ് പോലീസ്
സ്റ്റേഷനുകളിലെ കേസുകളിലും, നാലാം പ്രതി വികസ് ബാബു കഞ്ചാവ് വില്പനയ്ക്ക് പുളിക്കീഴ് സ്റ്റേഷനിലെ കേസിലും പ്രതികളാണ്. ബൈക്കിലും കാറിലുമായി എത്തിയ പ്രതികൾ റോഡിന്റെ ഇരുവശവും രണ്ടായി തിരിഞ്ഞു നിന്ന് കൊലവിളി നടത്തുകയായിരുന്നു.പ്രതികൾ സഞ്ചരിച്ച കാർ പിന്നീട് പിടിച്ചെടുത്തു,

ബൈക്ക് കണ്ടെത്താനായില്ല.പൊതുനിരത്തിൽമാരകയുധങ്ങളുമായി കൊലവിളിനടത്തിയത്തിനുപിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തു. എസ് ഐ മാരായ കവിരാജൻ, സജു പി ജോർജ്ജ്, എസ് സി പിഓ പ്യാരിലാൽ, സി പി ഓമാരായ രജീഷ്, പ്രദീപ്‌എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമൂഹത്തിൽ ഭീതിപടർത്തുന്ന ഇത്തരം കുറ്റവാളികളെശക്തമായ നിയമനടപടികളിലൂടെ അടിച്ചർത്തുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.

error: Content is protected !!