കെ എസ് ആര്‍ ടി സി : അടൂര്‍ – പെരിക്കല്ലൂര്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നു

konnivartha.com : അടൂരില്‍ നിന്നും നിലവിലുള്ള പെരിക്കല്ലൂര്‍ സര്‍വീസ് കൂടാതെ എറണാകുളം കോഴിക്കോട് വഴി പുതിയ റൂട്ടില്‍ ഒരു ദീര്‍ഘദൂര സര്‍വീസ് കൂടി ആരംഭിക്കുന്നതിന് കെഎസ്ആര്‍ടിസി അനുമതിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  അറിയിച്ചു.   പുതിയ സര്‍വീസ് തുടങ്ങുന്നതിനും നിര്‍ത്തിവെച്ച അടൂര്‍ – മണിപ്പാല്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനും ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. അടൂര്‍ – മണിപ്പാല്‍ സര്‍വീസും പുനരാരംഭിക്കുന്നതിന് വേണ്ട നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.   കോഴിക്കോട്, പാലക്കാട് എന്നീ ഡിപ്പോകളില്‍ നിന്നും പുതിയ അടൂര്‍ – പെരിക്കല്ലൂര്‍ സര്‍വീസിനായി വേണ്ടുന്ന ബസുകള്‍ കെഎസ്ആര്‍ടിസി മാനേജര്‍ മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക് ഷോപ്പ് അടൂര്‍ ഡിപ്പോയ്ക്ക് ഇതിനകം ക്രമീകരിച്ചു നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ഈ വണ്ടികള്‍ അടൂരില്‍ എത്തുന്ന മുറയ്ക്ക് സര്‍വീസിന്റെ ടൈം…

Read More