കുവൈത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

  konnivartha.com: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപ്പാർട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം..ഇന്ന് കാലത്താണ് സംഭവം. അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് ചാടിയതിനെ തുടർന്നാണ് പലർക്കും പരിക്ക് പറ്റിയത് . കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ കാരണവും സാഹചര്യവും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അഗ്നിശമന സേന പറയുന്നത് അനുസരിച്ച്, അടുത്തിടെയുണ്ടായ മംഗഫ്…

Read More