കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍ ഫോണുകളും രണ്ടു മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഓരോ അറസ്റ്റ്. പുളിക്കീഴ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവഡോക്ടര്‍ പിടിയിലായത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുവരുന്ന ഡോക്ടര്‍ സേവിന്‍ ആന്റോ (23)ആണ് അറസ്റ്റിലായത്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ ആക്ട് പ്രകാരമുള്ള കേസില്‍ ഹൈദരാബാദില്‍ എം എ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍(21) അറസ്റ്റിലായി. ഇരുവരുടെയും മൊബൈല്‍ ഫോണില്‍ കുട്ടികളുടെ…

Read More

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍; സംസ്ഥാന വ്യാപകമായി 41 പേരെ അറസ്റ്റ് ചെയ്തു

  ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി അവർ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്. പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികൾക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു.392 ഡിവൈസുകൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ,ടാബുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. യുവ ഡോക്ടര്‍, ഐ ടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇത്തരം ദൃശ്യങ്ങൾ അധികവും അതാത് പ്രദേശങ്ങളിൽ…

Read More

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

  കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ്കുറ്റം ചെയ്തത് . സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു . 326 കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ പീ ഹണ്ട് റെയ്‌ഡ് നടത്തിയത്. കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകളാണ് കണ്ടെടുത്തത്.ഡാർക്ക്നെറ്റിലടക്കം ഈ കാലയളവിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേരളത്തിൽനിന്ന് പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങൾക്ക് ഡാർക്ക്നെറ്റിൽ ആവശ്യക്കാരേറെയാണ്. ചക്ക, ബിഗ് മെലൺ, ഉപ്പുംമുളകും, ഗോൾഡ് ഗാർഡൻ, ദേവത, അമ്മായി, അയൽക്കാരി, പൂത്തുമ്പി, കൊറോണ, സുഖവാസം തുടങ്ങിയ പേരുകളിലാണ് 400-ഓളം അംഗങ്ങൾ സജീവമായ അശ്ലീല ഗ്രൂപ്പുകള്‍. വീടുകളിൽനിന്നോ ഫ്ളാറ്റുകളിൽനിന്നോ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.മാൽവെയറുകളുടെ സഹായത്തോടെ കുട്ടികളുടെ വെബ്ക്യാമിൽനിന്ന്…

Read More

കുട്ടികളുടെ അശ്ലീലചിത്ര പ്രചാരണം: കോന്നിയിലും റെയ്‌ഡ്

‌ കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡ്‌ നടന്നു. പത്തോളം ഫോണുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തു.അടൂർ, കോന്നി, പത്തനംതിട്ട, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലെ പത്തു സ്ഥലങ്ങളിലായിരുന്നു ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിൽ പരിശോധന.പോലീസ് സൈബർ സെൽ വിദഗ്‌ധർ നേതൃത്വം കൊടുത്തു.ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . ഏതാനും മാസം മുന്നേ പോലീസ് തുടങ്ങി വെച്ച ഓപ്പറേഷൻ പി ഹണ്ടില്‍ കോന്നി ഇളകൊള്ളൂരില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു . ഇതിന്‍റെ രണ്ടാം ഘട്ട പരിശോധനകള്‍ ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിലാണ് നടക്കുന്നത് .

Read More