കിഴങ്ങുവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു

  കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുളള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് അട്ടപ്പാടിയിലെ അഗളിയിൽ ‘ റെയിൻബോ ഡയറ്റ് ക്യാമ്പയിൻ’ ആരംഭിച്ചു. സിടിസിആർഐ വികസിപ്പിച്ചെടുത്ത ജൈവ-സമ്പുഷ്ടമായ കിഴങ്ങുവിളകളുടെ ഉൽപാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്രചാരണം. ‘ജൈവ-സമ്പുഷ്ടമായ കിഴങ്ങുകൾ പ്രകൃതിദത്തമായ രീതിയിൽ, താങ്ങാനാവുന്ന ചിലവിൽ ഉൽപ്പാദിപ്പിക്കുന്നത് ആദിവാസികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണെന്ന്, കില കാമ്പസിൽ നടന്ന ചടങ്ങിൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു അഭിപ്രായപ്പെട്ടു. ആദിവാസി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടാമ്പി ആർഎആർഎസിൽ പുതിയ സാറ്റലൈറ്റ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ പരിപാടിയുടെ കീഴിൽ, അട്ടപ്പാടിയിലെ ഷോളയൂർ, പുളിമല പ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ പോഷക സമൃദ്ധമായ കിഴങ്ങുവിളകളായ ഓറഞ്ച്, പർപ്പിൾ മാംസമുള്ള…

Read More