കാലവര്‍ഷം : 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ( 30/05/2025 )

  കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു .കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി‌‌യാണ്. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യത. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്.ആലപ്പുഴ തകഴി കൃഷി ഭവൻ പരിധിയിൽ വരുന്ന കരീത്ര പാടം, കുന്നുമ്മ പടിഞ്ഞാറ്, കൊല്ലനോടി പാടശേഖരങ്ങളിൽ മട വീണു. വിതച്ച് 2 ആഴ്ച പിന്നിട്ട മൂക്കോടി കിഴക്ക് പാടശേഖരം വെള്ളത്തിൽ മുങ്ങി.ദുരിതാശ്വാസത്തിന്റെ ഭാഗമായി കുട്ടനാട് താലൂക്കിൽ 11 ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുറന്നു. 216 കുടുംബങ്ങളിലെ 882 പേരാണ് ഈ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്.റെയിൽ പാതയിൽ മരങ്ങൾ വീണതിനെ തുടർന്നു തടസപ്പെട്ട കൊച്ചുവേളി ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

Read More