47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

 

47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം.

ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

India bans 47 more chinese apps

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!