കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി

കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി കിഫ്ബി യിൽ നിന്നും 1.55 കോടിയുടെ അംഗീകാരം ലഭിച്ചു .ഉടൻ നിർമ്മാണം ആരംഭിക്കും- എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി കിഫ്ബിയിൽ നിന്നും 1.55 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എം.എൽ.എ പറഞ്ഞു. കേരള സംസ്‌ഥാന തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും മാർക്കറ്റ് നിർമ്മിക്കുക. നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്. 4025.75 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന പുതിയ മാർക്കറ്റിൽ 4 മത്സ്യ വിപണന കേന്ദ്രങ്ങൾ, ഫിഷ് ഡിസ്‌പ്ലെ സ്റ്റാൾ,മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ആധുനിക ഫ്രീസർ റൂം, ഫിഷ് പ്രിപ്പറേഷൻ റൂം, മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാൾ തുടങ്ങിയവയുണ്ടാകും. കൂടാതെ ഇറച്ചി വിപണനത്തിന് ആധുനിക…

Read More