കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ടമായി നൂറ് കിടക്കകളോടുകൂടി ഫെബ്രുവരി 8 നു് കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്.ആരോഗ്യ മന്ത്രി നേരിട്ടെത്തിയാണ് കിടത്തി ചികിത്സ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കട്ടിലും,കിടക്കകളും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിന്നും എത്തിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ജനുവരി 30 ന് മുൻപായി ഐ.സി.യു ബഡ്, ഫർണിച്ചറുകൾ ഉൾപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.ൽ മാനേജർ യോഗത്തെ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി കാരുണ്യ കിയോസ്ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രിയ്ക്കുള്ളിൽ തന്നെ കാരുണ്യ ഫാർമസി ആരംഭിക്കാൻ അനുവാദം…

Read More