“എന്‍റെ ഗ്രാമം അരുവാപ്പുലം” വിജയകരമായി നാലാം വർഷത്തിലേക്ക്: സ്നേഹിതര്‍ക്ക് ആശംസകള്‍

  konnivartha.com : സാമൂഹിക ചിന്ത ഉണര്‍ത്തി സമസ്ത മേഖലയിലും ഉള്ള അറിവുകള്‍ പ്രദാനം ചെയ്യുക എന്നത് നാടിന്‍റെ നന്മയാണ് . സോഷ്യല്‍ മീഡിയ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് പരക്കെ അംഗീകരിക്കുന്നത് .അങ്ങനെ ഒരു അംഗീകാരം “എന്‍റെ ഗ്രാമം അരുവാപ്പുലം” സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് ജനം നല്‍കിയത് അര്‍ഹത ഉണ്ടായിട്ട് ആണ് .   കോന്നി അരുവാപ്പുലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കൂട്ടായ്മയാണ് “എന്‍റെ ഗ്രാമം അരുവാപ്പുലം ” നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മയ്ക്ക് ആദ്യമേ നല്ല നമസ്ക്കാരം നേരുന്നു .   വായിക്കുന്നവർക്കും, കേൾക്കുന്നവർക്കും ഒരു പക്ഷേ കൗതുകമായി തോന്നിയാൽ അതിൽ അത്ഭുതമില്ല. “എന്‍റെ ഗ്രാമം അരുവാപ്പുലം “എന്ന വാട്സപ്പ് കൂട്ടയ്മയാണ് മൂന്നാം വാർഷികം ആഘോഷിക്കുന്നത്.നാടിന്‍റെ നന്മകളിലേക്ക് വെളിച്ചം വീശുന്ന പ്രവര്‍ത്തന മികവ് തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയം .  …

Read More