എന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു

  ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്‍ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല്‍ ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ്. പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസിലാക്കുകയാണ് എം ബീറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. ജനങ്ങളില്‍നിന്നും നിര്‍ബന്ധപൂര്‍വം വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നില്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും, ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും,…

Read More