ഉത്രാടം തിരുനാൾ പമ്പാ ജലമേള സാംസ്കാരിക സമ്മേളനം 30 ന്

  konnivartha.com/ തിരുവനന്തപുരം: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 65-ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ സാംസ്‌കാരിക സമ്മേളനം 30ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് വർക്കിങ് പ്രസിഡൻറ് വിക്ടർ. ടി. തോമസ് അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ സാമൂഹിക മ തമേലധ്യക്ഷന്മാരും പങ്കെടുക്കും. ഡിസംബർ 17ന് സംഘടിപ്പിക്കുന്ന ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും, ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നിവയെ കൂ ടാതെ വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളുടെ മത്സരവും കാനോയിങ് കായാക്കിങ് മത്സരങ്ങളും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജലോത്സവത്തിന്‍റെ ഭാഗമായി സെമിനാറുകൾ, സ്കൂ‌ൾ കോളജ്…

Read More