വാട്‌സാപ്പില്‍ ഹാക്കിങ് : ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം

Spread the love

 

പോലീസ് മുന്നറിയിപ്പ് നല്‍കി : (വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ)

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നു . ഈ സാഹചര്യത്തില്‍ ഹാക്കിങ് ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള പോലീസ് നിര്‍ദ്ദേശിച്ചു .
ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണം എന്ന് കേരള പോലീസ് ആവശ്യപ്പെട്ടു .
വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു.
പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റി. വാട്സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം അശ്ലീല സന്ദേശങ്ങൾ നിറഞ്ഞതായി പരാതി ഉണ്ടായ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്

Related posts

Leave a Comment