ഇ സമൃദ്ധ’ ക്ഷീരകര്‍ഷകര്‍ക്ക് സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി

konnivartha.com: മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡാണ് ലഭ്യമാക്കുന്നത്. പശുക്കള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുവനാകും. പാലുല്‍പാദനത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാല്‍ ആഭ്യന്തര ഉല്‍പാദനം മികച്ച രീതിയില്‍ നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുല്‍പാദനം. പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന…

Read More