KONNIVARTHA.COM : ഇന്ത്യൻ റെയിൽവേ ഒരു ദേശീയ റെയിൽ പദ്ധതി (എൻആർപി-2030) തയ്യാറാക്കിയിട്ടുണ്ട്. 2030 ഓടെ ‘ഭാവി സജ്ജമായ’ ഒരു റെയിൽവേ സംവിധാനം തയ്യാറാക്കുകയാണ് ലക്ഷ്യം. ആവശ്യകതയ്ക്ക് മുമ്പായി ശേഷി സൃഷ്ടിക്കുക എന്നത് വഴി 2050 വരെയുള്ള ഭാവി വളർച്ചയ്ക്ക് സജ്ജമാകുകയാണ് ലക്ഷ്യമിടുന്നത്. റെയിൽവേയെ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആധുനികവുമാക്കി നവീകരിക്കാനാണ് എൻആർപി ലക്ഷ്യമിടുന്നത്. യാത്രയ്ക്ക് ആയാലും ചരക്ക് വിഭാഗത്തിൽ ആയാലും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമായി റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം. എൻആർപിയുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു: • ചരക്കുഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ (modal) വിഹിതം 45% ആയി വർധിപ്പിക്കുന്നതിന് പ്രവർത്തന ശേഷിയും വാണിജ്യ നയ സംരംഭങ്ങളും അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക. • ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി വർധിപ്പിച്ച് ചരക്ക് ഗതാഗത…
Read More