ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് ഉടന്‍ നടപടി

  konnivartha.com : കോന്നി അരുവാപ്പുലം ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആവണിപ്പാറ കോളനിയിലെ മുപ്പത്തിനാല് കുടുംബങ്ങളാണ് പാലമില്ലാത്തതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിക്കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. പാലം നിര്‍മാണത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കും. പാലം പണിയുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണം. കോളനിയെന്ന പേര് എപ്പോഴും അടിമകള്‍ എന്നതിനെ ഓര്‍മിപ്പിക്കും. ഇവിടെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസത്തെ കരുത്താക്കി മികച്ച ജോലി ഉറപ്പാക്കി ജീവിതത്തില്‍ മുന്നേറണം.…

Read More