തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

  പത്തനംതിട്ട ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും konni vartha .com; ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/10/2025 )

  റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റം : മന്ത്രി കെ. രാജന്‍ konnivartha.com; ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ വേഗതയില്‍ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ  റിലീസ്, സര്‍വേ വകുപ്പിന്റെ  ഇ മാപ്പ് പോര്‍ട്ടലുകള്‍ കോര്‍ത്തിണക്കിയ എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനം ഭൂമി ക്രയവിക്രയം എളുപ്പമാക്കി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം.…

Read More

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ മേളകള്‍ ( റാന്നി വൈക്കം,ആറന്മുള )

  konnivartha.com; വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499 മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന് konnivartha.com; വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍ മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

Read More

വികസന സദസ് ഇന്ന് ( ഒക്ടോബര്‍ 16 )നടക്കും

നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, അയിരൂര്‍, ആറന്മുള, റാന്നി പഴവങ്ങാടി പഞ്ചായത്തുകള്‍ konnivartha.com; നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, ആറന്മുള, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ഒക്ടോബര്‍ 16 ന് നടക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ വികസന സദസ് ഉദ്ഘാടനം ചെയ്യും. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മാത്യു ടി തോമസ് എംഎല്‍എ കടപ്ര പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യും. നിരണം വൈഎംസിഎയില്‍ രാവിലെ 11 ന് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30 ന് പിജെടി ഹാളില്‍…

Read More

വിരല്‍തുമ്പില്‍ സേവനം: പത്തനംതിട്ട ജില്ലയില്‍ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട്

  konnivartha.com: ജില്ലയില്‍ ആധുനിക സജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച് ഓഫീസുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. കൊടുമണ്‍, തുമ്പമണ്‍, കൂരമ്പാല, ഏനാത്ത്, പള്ളിക്കല്‍, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കല്‍, കുളനട, പത്തനംതിട്ട, ഇരവിപേരൂര്‍, കൊല്ലമുള, അയിരൂര്‍, ചെത്തയ്ക്കല്‍, വടശേരിക്കര, ചെറുകോല്‍, എഴുമറ്റൂര്‍, കോട്ടങ്ങല്‍, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. ചെന്നീര്‍ക്കര, ആറന്മുള, കോന്നി താഴം, കൂടല്‍, നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2020-21, 2021-22 ല്‍ 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23 ല്‍ 50 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാനനിര്‍മിതി…

Read More

പ്രളയ അറിയിപ്പ് :മോക്ഡ്രില്‍ സംഘടിപ്പിച്ചു

  konnivartha.com: പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാര്‍ എം ടി എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികള്‍ പ്രളയസാഹചര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെടുംപ്രയാര്‍ (മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രില്‍. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസള്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു…

Read More

ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ്

  ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്. നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തിഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. തോട്ടപ്പുഴശേരി, ഇടക്കുളം, കോടിയാട്ടുകര എന്നീ പള്ളിയോടങ്ങള്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. നെഹ്‌റു ട്രോഫി മാതൃകയിലായിരുന്നു ഇത്തവണ മത്സരം.

Read More

കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹന ലേലം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു. വാഹനങ്ങളിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ :0468-2222630.

Read More

ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

  കോവിഡ് രോഗം രൂക്ഷമായിട്ടുളള ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ഏപ്രില്‍ 27 അര്‍ദ്ധരാത്രി മുതല്‍ മേയ് നാലിന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയും നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. വിവാഹം, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്…

Read More