Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ്

 

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്.

നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തിഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. തോട്ടപ്പുഴശേരി, ഇടക്കുളം, കോടിയാട്ടുകര എന്നീ പള്ളിയോടങ്ങള്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. നെഹ്‌റു ട്രോഫി മാതൃകയിലായിരുന്നു ഇത്തവണ മത്സരം.