konnivartha.com: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി. എൻ.എച്.എം ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്ത് . ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചു ,മുൻകൂറായി 1.75 ലക്ഷം രൂപ നൽകിയെന്നും ഹരിദാസ് പറഞ്ഞു. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട സി ഐ റ്റി യു മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയെന്നും പരാതിക്കാരൻ പറയുന്നു. മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപയും നൽകി. നിയമന ഉത്തരവ് ഇ മെയിലായി വന്നെങ്കിലും ജോലി…
Read More