അഹമ്മദാബാദ് ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; അടിയന്തരവും ഫലപ്രദവുമായ സഹായം ഉറപ്പുനൽകി

അഹമ്മദാബാദിൽ ഇന്നു നടന്ന ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും അമ്പരപ്പും പ്രകടിപ്പിച്ചു. ദുരന്തം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചതായും വാക്കുകൾക്കതീതമാംവിധം ഹൃദയഭേദകമാണിതെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തരവും ഫലപ്രദവുമായ സഹായം ഉറപ്പാക്കാൻ മന്ത്രിമാരുമായും ബന്ധപ്പെട്ട അധികൃതരുമായും തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ: “അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. വാക്കുകൾക്കതീതമാംവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖവേളയിൽ, എന്റെ ചിന്തകൾ ദുരന്തബാധിതർക്കൊപ്പമാണ്. ദുരിതബാധിതരുടെ സഹായത്തിനായി പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും തുടർച്ചയായി സമ്പർക്കംപുലർത്തുന്നുണ്ട്.”     PM expresses grief over Ahmedabad tragedy, assures swift and effective assistance The Prime Minister Narendra Modi has expressed profound grief and shock over the tragic incident in Ahmedabad today.…

Read More