അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൈപ്പ് ലൈന്‍ പൊട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൊതു വിതരണ പൈപ്പ് ലൈന്‍ പൊട്ടി .ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു .ഇന്ന് വെളുപ്പിനെ ആണ് പൈപ്പ് പൊട്ടിയത് . വേനല്‍ കടുത്തതോടെ അരുവാപ്പുലം മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം ആണ് .അതിനു ഇടയില്‍ ആണ് ഈ പൈപ്പ് പൊട്ടിയത് . കൊട്ടാരത്തില്‍ കടവില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ആണ് അരുവാപ്പുലം മേഖലയില്‍ എത്തിക്കുന്നത് .ഈ വെള്ളം ശേഖരിച്ചു വിതരണം ചെയ്യാന്‍ അരുവാപ്പുലത്ത്  രണ്ടു ടാങ്ക് ഉണ്ട് . കാല പഴക്കം ചെന്ന പൈപ്പുകള്‍ ആണ് മേഖലയില്‍ ഉള്ളത് .ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ഇവിടെയ്ക്ക് പമ്പ് ചെയ്യുമ്പോള്‍ പഴയ പൈപ്പുകള്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത് . ഈ പൈപ്പുകള്‍ ഉടന്‍ നന്നാക്കുവാന്‍ നടപടി വേണം .പൈപ്പ് പൊട്ടിയതിനാല്‍ ഇപ്പോള്‍ ജലവിതരണം…

Read More

അരുവാപ്പുലം പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  KONNIVARTHA.COM : ഗ്രാമീണ മേഖലയുടെ ഉന്നമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഓരോ നിമിഷവും നാടും ജനങ്ങളും നവീകരണത്തിലൂന്നി മുന്നോട്ട് നീങ്ങണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീടില്ലാത്തവര്‍ക്ക് വീട്, ജനങ്ങളുടെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലയുടെ വികസനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. റോഡുകള്‍ മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ നവീകരിക്കുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ആകെ നടപ്പാക്കിവരുന്നത്. ഗുണമേന്മയുള്ള സേവനം സമൂഹ ലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി വരുന്നു. കെ- ഫോണ്‍, കെ-ഡിസ്‌ക്ക് തുടങ്ങിയ…

Read More

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. ഊട്ടുപാറ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഈ സന്തോഷത്തിനു പുറമേ മറ്റൊരു ചുമതലകൂടി രേഷ്മയെ തേടിയെത്തിയിരിക്കുകയാണ്. യുഡിഎഫിൽ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു .സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ അറിയപ്പെടും. കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും വീണ്ടും ജയിച്ച സിന്ധുവിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറെ സാധ്യത ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പബ്ലിസിറ്റിയുടെ പുറകെ പോയതിനാല്‍…

Read More

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെക്കരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം യു ഡി എഫ് രണ്ടു മെംബര്‍മാര്‍ക്ക് പകുത്ത് നല്‍കി . സുലേഖ നായര്‍ക്കും , അനി സാബുവിനും . ഇതേ അവസ്ഥ അരുവാപ്പുലത്ത് വന്നു കൂടാ . സോഷ്യല്‍ മീഡിയ ഏറെ ബൂസ്റ്റ് ചെയ്ത ഊട്ടുപ്പാറ മെംബര്‍ 21പ്രായം തികഞ്ഞ രേഷ്മ മറിയം റോയിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുവാന്‍ ഏറെ” പണി” എടുത്ത ഊട്ടുപാറയിലെ കോണ്‍ഗ്രസ് അരുവാപ്പുലം മുന്‍ പ്രസിഡന്‍റും മറ്റുള്ള പിണിയാളുകളും ഒരു വശത്തും നല്ല രീതിയില്‍ വികസനവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി വരുന്ന കല്ലേലി തോട്ടം നിന്നും ബഹുമതി തേടി വിജയിച്ച സിന്ധുവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നു . സി പി എം എന്ന പാര്‍ട്ടി അന്തിമ തീരുമാനം എടുക്കും മുന്നേ ഊട്ടുപാറ നിന്നും വിജയിച്ച രേഷ്മ മറിയം റോയിയെ…

Read More