konnivartha.com/അരുവാപ്പുലം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐരവൺ പിഎസ്.വി.പി.എം എച് എസ് എസ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യൂണിറ്റിന് ധനസഹായം നൽകി. 50000 രൂപയാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്കയായി കൈമാറിയത്.സാമൂഹ്യപ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി. പൗരബോധവും ലക്ഷ്യബോധവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക,വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും,പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുക,സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെടാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും വിദ്യാർത്ഥികളെ പ്രാപതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാരും പോലീസ് സേനയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് രേഷ്മ മറിയം റോയി പ്രിൻസിപ്പാൾ ഹരിയ്ക്ക് ചെക്ക് കൈമാറി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വി…
Read Moreടാഗ്: അരുവാപ്പുലം പഞ്ചായത്ത് :തോക്ക് ലൈസന്‍സുള്ളവരില്‍ നിന്നും അപക്ഷ ക്ഷണിച്ചു
അരുവാപ്പുലം പഞ്ചായത്ത് :ഭിന്നശേഷി ,വയോജന ഉപകരണ നിർണ്ണയ ക്യാമ്പ്
konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഉപകരണ നിർണ്ണയ ക്യാമ്പ് 22/05/2025 വ്യാഴാഴ്ച (നാളെ ) അരുവാപുലം ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടക്കും . ചലന, കേള്‍വി, എം.ആര് തുടങ്ങി വിവിധ വൈകല്യങ്ങളുള്ളവര്‍ക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുകയും ഉപകരണം നിർണയം നടത്തുകയും ചെയ്യും. ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവും ആയി മാറ്റുന്നതിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള ഈ പദ്ധതിയിൽ സ്പെഷ്യലി ഏബിൾഡ് ആയ ഉപകരണങ്ങൾ ആവശ്യമുള്ളവരും വയോജനങ്ങളും പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി അധ്യക്ഷത വഹിക്കും.
Read Moreഅരുവാപ്പുലം പഞ്ചായത്ത് :തോക്ക് ലൈസന്‍സുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
konnivartha.com: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സ് ഉള്ളവരില്‍ നിന്നും അരുവാപ്പുലം പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു .27/01/2025 ന് മുന്‍പ് അപേക്ഷ നല്‍കണം
Read More