കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. മെഡിക്കൽ കോളേജിലെത്തിയ മന്ത്രി രണ്ടാം ഘട്ട നിർമ്മാണം നടത്തുന്ന സ്ഥലം സന്ദർശിച്ചു.നിർവ്വഹണ ഏജൻസിയായ എച്ച്.എൽ .എൽ ഹൈറ്റ്സ് ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കുകയും ചെയ്തു.നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഭൂമിപൂജയ്ക്കായി തയ്യാറാക്കിയ പന്തലിലും മന്ത്രിയും, എം.എൽ.എയും സന്ദർശനം നടത്തി. നിർമ്മാണ സ്ഥലത്ത് വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബോർഡ് നിർമ്മാണ കമ്പനി സ്ഥാപിച്ചിട്ടുണ്ട് .കൃത്യമായ ഇടവേളകളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ മുമ്പാകെ…
Read More