ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…

Read More

നളിനി മുരുകൻ മോചനത്തിനായി യുഎന്നിനെ സമീപിച്ചു

  രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന നളിനി മുരുകൻ മോചനത്തിനായി യുഎന്നിനെ സമീപിച്ചു. യുഎന്നിന്റെ മനുഷ്യാവകാശ കമ്മീഷനെയാണ് നളിനി സമീപിച്ചത്. എത്രയും വേഗം തന്നെ മോചിപ്പിക്കാനുള്ള നടപടി യുഎൻ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട ആറ് പേജ് വരുന്ന നിവേദനമാണ് നളിനി കമ്മീഷന് സമർപ്പിച്ചത്. താനും കുറ്റക്കാരായ മറ്റ് ആറ് പ്രതികളും ജീവപര്യന്തം തടവ് ശിക്ഷയനുഭവിച്ച് കഴിഞ്ഞു, എന്നിട്ടും ഇപ്പോഴും ജയിലിൽ തന്നെ തുടരുകയാണ്, ഇനിയും മോചനം ലഭിച്ചിട്ടില്ല- നളിനി നിവേദനത്തിൽ പറയുന്നു. മറ്റ് പ്രതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ല. ശിക്ഷാ വിധി കഴിഞ്ഞിട്ടും അഴിക്കുള്ളിൽ കിടക്കുന്നത് ഇന്ത്യൻ ഭരണഘടനാ 14, 21 വകുപ്പുകൾ പ്രകാരം നിയമ ലംഘനമാണെന്നും നളിനി ചൂണ്ടിക്കാട്ടി.

Read More

കാണാതായ ഇന്ത്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത് മലയാളി പൈലറ്റ്

  പരിശീലനപ്പറക്കലിനിടെ അസാമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വിഭാഗത്തില്‍പ്പെട്ട വ്യോമസേന വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈന.വിമാനം പറത്തിയ പൈലറ്റില്‍ ഒരാള്‍ മലയാളി എന്നാണ് സൂചന .തിരുവനന്തപുരം നിവാസിയായ ഇയാള്‍ രക്ഷ പെട്ടു എന്നാണ് അറിയുന്നത്.എന്നാല്‍ വിമാനം കണ്ടെത്തുവാന്‍ ഉള്ള പരിശോധന നടക്കുകയാണ് . സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കാണാതായ വിമാനത്തിന് വേണ്ടിയുളള തെരച്ചിലില്‍ സഹായിക്കാന്‍ ചൈന തയാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ഇന്ത്യയും നിലവിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. തേസ്പുര്‍ എയര്‍ബേസില്‍ നിന്നും പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പരീക്ഷണ പറക്കലിനായി പറന്നുയര്‍ന്ന വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ അതിര്‍ത്തി…

Read More

സൈബര്‍ ആക്രമണത്തിന് ” ഇറ്റേണല്‍റോക്‌സ്” തയ്യാറായി

  ലോകത്തെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണം നിയന്ത്രണവിധേയമായെങ്കിലും കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി വിദഗ്ധര്‍.’ഇറ്റേണല്‍റോക്‌സ്’ എന്ന പേരിലുള്ള പുതിയ പ്രോഗ്രാം മാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാനാക്രൈ പ്രോഗ്രാമിന്റെ ജനനത്തിനു കാരണമായ അതേ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ചാണ് ഇതും പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നതെങ്കില്‍ ‘ഇറ്റേണല്‍റോക്‌സ്’ ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. ഇതിനാല്‍ വാനാക്രൈ പ്രോഗ്രാമിനേക്കാള്‍ വേഗത്തിലായിരിക്കും ‘ഇറ്റേണല്‍റോക്‌സ്’ പടരുകയെന്നാണ് സൂചന. നിലവില്‍ വാനാക്രൈ പോലെ നാശനഷ്ടം സൃഷ്ടിക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Read More

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗ് ക​ണ്ടെ​ത്തി; സ്വീ​ഡ​നി​ൽ വി​മാ​ന​ത്താ​വ​ളം ഒ​ഴി​പ്പി​ച്ചു

  വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഗോ​ഥെ​ൻ​ബ​ർ​ഗി​ലെ ലാ​ൻ​ഡ്വെ​റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഡി​പ്പാ​ർ​ച്ച​ർ ഹാളിലാണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ബാ​ഗി​ൽ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്വീ​ഡി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ബാ​ഗി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണെ​ന്ന സം​ശ​യം ഉ​ണ്ടാ​യ​തോ​ടെ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ളം ഒ​ഴി​പ്പി​ക്കു​ക​യും വി​മാ​ന​ങ്ങ​ൾ പി​ടി​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.

Read More

എവറസ്റ്റ് കൊടുമുടി തകരുന്നു : ഒരു ഭാഗം ഇടിഞ്ഞു

എവറസ്റ്റ് കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണെന്ന് പര്‍വ്വതാരോഹകര്‍. എവറസ്റ്റിന്റെ തെക്ക് കിഴക്ക് കീഴ്ക്കാംതൂക്കായ ഹിലാരി സ്‌റ്റെപ്പ് എന്ന 12 മീറ്റര്‍ ഉയരമുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. 2015ല്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂചലനത്തിലാകാം ഇത് ഇടിഞ്ഞതെന്നു കരുതുന്നു. ഇതോടെ കൊടുമുടി കയറ്റം കൂടുതല്‍ ദുഷ്‌കരമായി. 1953ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ്ങ് നോര്‍ഗെയും കയറിയ ഭാഗമാണ് ഹിലാരി സ്‌റ്റെപ്പ് എന്ന് അറിയപ്പെടുന്നത്. ഈ ഭാഗം ഇടിഞ്ഞതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നെങ്കിലും മഞ്ഞ് മൂടിക്കിടന്നതിനാല്‍ സ്ഥിരീകരിക്കാനായില്ല. എവറസ്റ്റ് അഞ്ചു തവണ കീഴടക്കിയ മോസ്‌ഡെയ്ല്‍ മെയ് 16ന് ആറാമതും കൊടുമുടിക്കുമേല്‍ എത്തിയിരുന്നു. ഇപ്പോള്‍ എടുത്ത ഫോട്ടോയും പഴയ ഫോട്ടോയും തമ്മില്‍ വലിയ വ്യത്യാസമാണ് കാണുന്നത്.

Read More

കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.മാലി, സ്‌പെയിന്‍, സ്വീഡന്‍, ലാവോസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കു നിയമിതരായ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം ജൂണ്‍ 28നു നടത്തും. ആര്‍ച്ച്ബിഷപ്പുമാരായ ജീന്‍ സെബ്രോ (മാലി) ജുവാന്‍ ജോസ് ഒമല്ലോ (സ്‌പെയിന്‍) ആന്‍ഡ്രൂസ് അര്‍ബോറലിയസ് (സ്വീഡന്‍) ലൂയി മേരി ലിങ് (ലാവോസ്) ഗ്രിഗോറിയോ റോസ ഷെവസ് (എന്‍സാല്‍വഡോര്‍) എന്നിവരാണു സഭയുടെ ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായി നിയമിക്കപ്പെട്ടത്. മാര്‍പാപ്പയുടെ ഉപദേഷ്ടാക്കളായ കര്‍ദിനാള്‍മാരില്‍ എണ്‍പതു വയസ്സുവരെയുള്ളവര്‍ക്കാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്നത്. പുതിയ കര്‍ദിനാള്‍മാരെല്ലാം എണ്‍പതില്‍ താഴെയുള്ളവരാണ്. ഞായറാഴ്ച പ്രസംഗത്തില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.

Read More

ഭീകരതയുടെ ഇരയാണ് ഇന്ത്യ

റിയാദ്: ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ഞായറാഴ്ച നടന്ന അറബ് ഇസ്ലാമിക്ക് അമേരിക്കന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ രാജ്യക്കാരും തങ്ങളുടെ മണ്ണില്‍ ഭീകര സംഘടനകളുടെ താവളങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഭീകരതയ്‌ക്കെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അറബ്-ഇസ്ലാമിക് നേതാക്കളോടായി അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് അമേരിക്കയുടെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. വിശ്വാസപരമായോ സാംസ്‌ക്കാരികപരമായോ മതപരമായോ അല്ല ഈ യുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന ക്രിമനലുകള്‍ക്കെതിരെയുള്ള യുദ്ധമാണിതെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ മതത്തിലുള്ള ജനവിഭാഗത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.

Read More