ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ പ്രമീള മാലിക്കിനെ ഓറഞ്ച് കൊണ്ടി ജയിലിലടക്കുവാന്‍ ജഡ്ജി ഉത്തരവിട്ടു. ന്യൂയോര്‍ക്ക് വവയാന്‍ണ്ടയില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമീള മാലിക്ക്, ജെയിംസ് ക്രേംവെല്‍ തുടങ്ങിയ 6 പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു എന്നതാണ് ഈ ആറ് പേര്‍ക്കെതിരെ കേസ്സെടുക്കുവാന്‍ കാരണമായത്. 2015 ഡിസംബര്‍ 18 ന് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ 375 ഡോളര്‍ വീതം പിഴയടച്ചു ശിക്ഷ ഒഴിവാക്കി. പ്രമീളയും, ക്രേംവെല്ലും മെയ്ഡലിന്‍ ഷോയും പിഴ അടക്കുവാന്‍ വിസമ്മതിക്കുകയായിരുന്നു. പിഴ അടക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 14 കഴിഞ്ഞതോടെ ജൂണ്‍ 29 ന് ഒരാഴ്ച തടവ് ശിക്ഷ വിധിച്ചു മൂന്ന് പേരെയും ജയിലിലടച്ചു. പവര്‍ പ്ലാന്റില്‍ നിന്നും വമിക്കുന്ന കാര്‍ബന്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും എന്ന് പ്രതികളുടെ വാദഗതി…
Read Moreവിഭാഗം: World News
ഉത്തര കൊറിയയെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം തയ്യാറായി
എതിർപ്പുകൾ അവഗണിച്ച് ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മനുഷ്യജീവനു യാതൊരു വിലയും ഉത്തര കൊറിയ കൽപിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞു.ഉത്തര കൊറിയയെ ആക്രമിക്കാന്‍ ഉള്ള എല്ലാ നീക്കവും അമേരിക്കയും സഹ രാജ്യങ്ങളും കൈക്കൊണ്ടു എന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡണ്ട് നല്‍കുന്നത് .ഏതു സമയത്തും അമേരിക്കന്‍ സൈനിക ശക്തി ഉത്തര കൊറിയക്ക് മേല്‍ വര്‍ഷിക്കും.ഏതു സാഹചര്യവും നേരിടാന്‍ ഉത്തര കൊറിയ മിസൈലുകള്‍ ലോഞ്ചറില്‍ ഘടിപ്പിച്ചു . ഉത്തര കൊറിയയോട് നയതന്ത്രപരമായ ക്ഷമ പുലർത്തുന്ന ഘട്ടം അവസാനിച്ചു കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. വീണ്ടു വിചാരമല്ലാത്തതും ക്രൂരവുമായ ഉത്തര കൊറിയയുടെ നീക്കം ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയാണുയർത്തുന്നത്. മേഖലയിൽ ഉത്തര കൊറിയ നടത്തുന്ന ആണവ, ബാലിസ്റ്റിക് പരീക്ഷണങ്ങൾക്ക് തക്കതായ…
Read Moreസൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു
നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന് ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാൻ (ഏഴ്), റിഷാൻ ( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൗദിയിലെ മദാഇന്‍ സാലിഹിലായിരുന്നു അപകടം.
Read Moreമലയാളം റിപ്പോർട്ടർക്ക് കൂട്ടായി ഐറിഷ് റിപ്പോര്‍ട്ടര്‍ എത്തി
പ്രകൃതി ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ എല്ലാം മറക്കും .മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മഴ ചിത്രം എടുക്കാന്‍ പോയപ്പോള്‍ ഉരുള്‍ പൊട്ടി വെള്ളം വന്നു ദാരുണമായി മരിച്ചിരുന്നു .കഴിഞ്ഞിടെ ന്യൂസ് 8 മലയാള വാർത്താ ചാനലിലെ റിപ്പോർട്ടർ അനീഷ് കുമാര്‍ കടൽ തീരത്ത് നിന്ന്, കടൽ ക്ഷോഭത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ കടൽ കലികൊണ്ട് അന്ന് റിപ്പോർട്ടറുടെ മുകളിലൂടെയാണ് തിരമാല പാഞ്ഞത്. അദ്ദേഹം കൈയിൽ പിടിച്ചിരുന്ന കുടയും തിര തകർത്തിരുന്നു.ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോള്‍ പ്രകൃതി യുടെ കോപവും വികൃതിയും തലോടിയത് ഐറിഷ് ടിവി റിപ്പോര്‍ട്ടറെ ആയിരുന്നു . ഇദ്ദേഹവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഐറിഷ് ടി വി ത്രീയുടെ റിപ്പോർട്ടർ ഡെറിക് ഹാർട്ടികനാണ് ഇന്നത്തെ വാർത്തയിലെ താരം. ഐർലൻഡ് എ.എം ടിവി എന്ന തത്സമയ പ്രഭാത പരിപാടിക്കിടെ കാലാവസ്ഥയെക്കുറിച്ച് വിവരങ്ങൽ നൽകുകയായിരുന്നു…
Read Moreമലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്ക് ലോകോത്തര ബഹുമതി
2017 ജൂണ്‍ 21ന് കാനഡയിലെ ഹാലിഫാക്സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ടociety for Teaching and Learning in Higher Education (STLHE ) പ്രഡിഡന്റ് റോബര്‍ട്ട് ലാപ്പില്‍ നിന്നും International D2L Innovation Award in Teaching and Learning ഡോ. മരിയ ഏറ്റുവാങ്ങി. അടുത്ത മാസം ലാസ് വേഗാസില്‍ വച്ചു നടക്കുന്ന സമ്മേളനത്തിലും ഈ ലോകോത്തര അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഡോ. മരിയ ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്സിലെ ടോപ്പിക്കല്‍ ഗ്രൂപ്പ്, ഫിസിക്സ് എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ (PEG) അദ്ധ്യക്ഷയും Science, Technology, Engineering and Mathematics (STEM) Women Branching Out വിഭാഗത്തിന്റെ സ്ഥാപകയും ആണ്. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണു ഡോ. മരിയ report…
Read Moreകുവൈറ്റിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി
കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂർണമായി കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. .
Read Moreസൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു
കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ തൽസ്ഥാനത്തുനിന്നു നീക്കിയാണ് സൽമാൻ രാജാവിന്റെ മകനായ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചത്. ഉപപ്രധാനമന്ത്രി സ്ഥാനവും മുഹമ്മദ് ബിൻ സൽമാനു നൽകി. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്. സെപ്റ്റംബർ ഒന്നിനു മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്ഥാനമേറ്റെടുക്കും. നിലവിലെ പ്രതിരോധമന്ത്രി സ്ഥാനത്ത് മുഹമ്മദ് ബിൻ സൽമാൻ തുടരും.
Read Moreമാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി
സിസ്റ്റര്‍ ലൂസി ബ്രിട്ടോ എന്ന ഗോവന്‍ കന്യാസ്ത്രീക്ക് ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റര്‍ ലൂസിയാണ്. വിവിധരാജ്യങ്ങളില്‍ നിന്ന്് വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളില്‍ വരുന്ന കത്തുകളെല്ലാം അത് അയച്ച ആളുകളോടുള്ള സകല ആദരവും സ്നേഹവും പുലര്‍ത്തിക്കൊണ്ടാണ് സിസ്റ്റര്‍ ലൂസി പൊട്ടിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാത്രമല്ല ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവര്‍ക്ക് വരുന്ന കത്തുകളും കൈകാര്യം ചെയ്തിരുന്നതും സിസ്റ്റര്‍ ലൂസി ബ്രിട്ടോ ആയിരുന്നു. ഈ ഓഫീസില്‍ ജോലി ചെയ്യുന്ന 300 പേരില്‍ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് 69 കാരിയായ സിസ്റ്റര്‍ ലൂസി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കത്തുകളാണ് ദിവസവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല.…
Read Moreസൗദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്
സൌദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഐ എസ് ഭീഷണി മുഴക്കി .ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐ എസ് ഭീഷണി മുഴക്കിയത് .ഇതിന്റെ വീഡിയോ ഐ എസ് പുറത്ത് വിട്ടു .സൌദിഅറേബ്യ യില്‍ വീടുകളില്‍ എത്തി ആക്രമണം നടത്തുമെന്നാണ് അഞ്ചു ഭീകരര്‍ ചേര്‍ന്ന് നിന്നുകൊണ്ട് മുന്നറിയിപ്പ് നല്‍കിയത് .ഇറാന് പാര്‍ലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.ഐ എസ്സിന്റെ ഭീഷണി കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൌദിഅറേബ്യയില്‍ സുരക്ഷ കര്‍ശനമാക്കും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
Read More116 യാത്രക്കാരുമായി പുറപ്പെട്ട മ്യാൻമർ സൈനിക വിമാനം കാണാതായി
116 യാത്രക്കാരുമായി പുറപ്പെട്ട മ്യാൻമർ സൈനിക വിമാനം കാണാതായി. ബുധനാഴ്ച ഉച്ചയ്ക്ക് തെക്കൻ നഗരമായ മൈകിനും യാംഗൂണ്‍ നഗരത്തിനും ഇടയിലാണ് വിമാനം കാണാതായത്. ചൈനീസ് നിർമിത വൈ-8 വിമാനമാണ് കാണാതായത്. മ്യാൻമർ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമയം 1.35ന് ധവായ് നഗരത്തിന് 20 മൈൽ അകലെവച്ച് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നെന്ന് സൈനിക മേധാവിയും വിമാനത്താവള അധികൃതരും പ്രസ്താവനയിൽ അറിയിച്ചു. ആൻഡമാൻ കടലിനുമുകളിൽവച്ച് കണാതായ വിമാനത്തെ കപ്പലുകളും വിമാനങ്ങളും തെരയുകയാണെന്നും സൈനിക മേധാവി പറഞ്ഞു.
Read More