യെമൻ അതിർത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സൗദി രാജകുമാരൻ മൻസൂർ ബിൻ മുക്രിൻ മരിച്ചു. അസീർ പ്രവിശ്യയിലെ ഉപഗവർണറാണ് അദ്ദേഹം. രാജകുമാരനൊപ്പം നിരവധി ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു Saudi prince killed in helicopter crash near Yemen border
Read Moreവിഭാഗം: World News
Kuwait Emir Accepts Resignation of Government Amid Internal Crisis
The emir of Kuwait has accepted the resignation of the government amid a crisis with parliament, Kuwaiti media has reported.Prime Minister Sheikh Jaber al-Mubarak al-Sabah had offered the resignation of his government earlier on Monday. The Gulf nation’s National Assembly was scheduled to hold two votes of no-confidence against Minister of State for Cabinet Affairs and acting Minister of Information Sheikh Mohammad Abdullah al-Mubarak al-Sabah on Tuesday and Wednesday, the Kuwait News Agency (KUNA) reported. According to the assembly’s agenda, the legislators would have voted on motions submitted by…
Read Moreകുവൈറ്റ് മന്ത്രിസഭ രാജിവെച്ചു
രാജിക്കത്ത് പ്രധാനമന്ത്രി ഷെയ്ക് ജാബിർ അൽ മുബാറക് അൽ സബ കുവൈറ്റ് അമീർ ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബയ്ക്കു കൈമാറി. രാജി അമീർ അംഗീകരിച്ച അമീർ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ അധികാരത്തിൽ തുടരാനും നിർദേശിച്ചു. രാജകുടുംബാംഗവും ഇൻഫർമേഷൻ വകുപ്പിന്റെ ചുമതല വഹിക്കുന്ന കാബിനറ്റ് കാര്യമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് അൽ അബ്ദുള്ള അൽ സബയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചതെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി (kuna) റിപ്പോർട്ട് ചെയ്യുന്നു.
Read Moreനിയമ വിരുദ്ധമായി താമസിക്കുന്ന വിദേശികളെ സൌദി പോലീസ് പിടികൂടി
നിയമ വിരുദ്ധമായി സൌദിയില്‍ താമസിക്കുന്ന വിദേശികളെ പോലീസ് അറെസ്റ്റ് ചെയ്തു നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നു .സൌദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുവാന്‍ ഉള്ള അവസരം നല്‍കിയിരുന്നു .എത്യോപ്യ യില്‍ നിന്നുള്ള 12 പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് .രാജ്യത്ത് യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നവരെ കണ്ടെത്തുവാന്‍ കര്‍ശന പരിശോധനകള്‍ നടന്നു വരുന്നു . റിപ്പോര്‍ട്ട് :രഞ്ജിത്ത് നായര്‍
Read Moreപാലാ സ്വദേശി സിബി ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍
സിബി ജോര്‍ജ് ഐഎഫ്എസിനെ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. വത്തിക്കാന്‍ അംബാസഡറുടെ അധികചുമതലയും ഇദ്ദേഹത്തിനു നല്‍കിയേക്കും. പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയാണ്. സ്മിത പുരുഷോത്തം ആയിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍. സ്വിറ്റ്സര്‍ലന്‍ഡിലെ അംബാസഡറായി നിയമിതരാവുന്നവര്‍ക്കാണ് സാധാരണ വത്തിക്കാന്‍ അംബാസഡറുടെ ചുമതല കൂടി നല്‍കുന്നത്. 1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി, കെയ്റോ, ദോഹ, ഇസ്ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്റാന്, റിയാദ് എന്നിവിടങ്ങളിലെ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി മിഷന് ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 2014ല്‍ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സിഇഒയുമായിരുന്ന പി.ടി. ജോര്‍ജിന്റെയും അമ്മിണിയുടെയും മകനാണ് സിബി ജോര്‍ജ്. 1967ല്‍ ജനിച്ച സിബി, പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.…
Read Moreകപ്പല്‍ മുങ്ങി ; മലയാളി ക്യാപ്റ്റനെ ഉൾപ്പെടെ 11 പേരെ കാണാതായി 15 പേരെ രക്ഷപ്പെടുത്തി
പസഫിക് സമുദ്രത്തിൽ കപ്പൽ മുങ്ങി.ഫിലിപ്പീൻസ് തീരത്താണ് കപ്പല്‍ മുങ്ങിയത് .ഇന്ത്യക്കാരുൾപ്പെടെയുള്ള 26 പേരില്‍ 15 പേരെ രക്ഷപ്പെടുത്തി. 11 പേരെ കാണാതെയായി .മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് നായരെയും കാണാതെയായി .നിക്കല്‍ അയിരുമായി പോയ കപ്പല്‍ ആണ് മുങ്ങിയത് .എമറാൾഡ് സ്റ്റാർ എന്ന കപ്പലാണു മുങ്ങിയത്. 11 Indians Missing as Cargo Ship With 26 On Board Sinks Off Philippines ………………… Eleven Indian crew members were missing on Friday after their cargo ship sank in the Pacific off the Philippines as a typhoon churned in the region, Japan’s coastguard said. The 33,205-tonne Emerald Star with 26 Indian nationals on board sent a distress signal…
Read Moreഷാർജക്ക് പിന്നാലെ കുവൈറ്റിലും ഇന്ത്യാക്കാരുടെ ശിക്ഷ ഇളവു ചെയ്തു
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ച് 149 ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരി ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തീരുമാനിച്ചതിനു പിന്നാലെ കുവൈറ്റിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു കൊണ്ട് കുവൈറ്റ് അമീര്‍ ഉത്തരവ് നല്കി . ഇതില്‍ ഒരാളെ വെറുതെ വിട്ടു .കുവൈറ്റില്‍ ഇന്ത്യാക്കാരുടെ ശിഷ ഇളവു ചെയ്ത വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ കുറ്റങ്ങളിൽ 17 ഇന്ത്യക്കാർക്കാണ് കുവൈറ്റിൽ വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ മലയാളികളും ഉണ്ട് . വിവിധ കുറ്റങ്ങൾക്കു ജയിലിലായിരുന്ന 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീർ ഇളവ് അനുവദിച്ചു. ഇവരിൽ മലയാളികളും ഉണ്ട് . ജയിലിൽനിന്നു വിട്ടയയ്ക്കപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ കുവൈറ്റ് ഇന്ത്യൻ എംബസി ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. 149 ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ…
Read Moreഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു
…. ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതൽ 62 വയസുവരെയുള്ളവരാണ് മോചിതരായത്. നാടുകടത്തൽ ശിക്ഷയിൽനിന്ന് എല്ലാവരും ഒഴിവായി. ടാക്സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 68 വയസുകാരനായ മുസ്തഫയും മോചിതനായി. യുഎഇയിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മോചിപ്പിക്കപ്പെട്ടവർക്ക് ഷാർജയിൽ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ വിദേശീയരേയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Moreഷാര്‍ജ നമ്മുടെ നാട് :ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കും
ഷാർജയിൽ ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി. കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കുറ്റങ്ങൾക്കല്ലാതെ ജയലിൽ കഴിയുന്ന, മൂന്ന് വർഷം ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാർ അടക്കമുള്ള എല്ലാവരെയും മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഉറപ്പ് നൽകി. മാത്രമല്ല മോചിതരാകുന്നവർക്ക് അവിടെ തൊഴിലും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പ്രകാരമാണ്…
Read Moreതിരുപ്പതി അമ്പലത്തില്‍ ഭക്തന് വഴിപാടായി സമര്‍പ്പിച്ചത് കോടികളുടെ മാല
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഭക്തൻ സംഭാവനയായി നൽകിയത് 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങൾക്കായി ക്ഷേത്രം തുറന്നപ്പോൾ മാല സമർപ്പിച്ചു. വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികൾ മൂല്യമുള്ള മാല സമർപ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്. 28 കിലോഗ്രാം ഭാരമുള്ള സഹസ്ര നാമ മാല, വെങ്കിടേശ്വരന്റെ പേര് പതിച്ച 1008 സ്വർണനാണയങ്ങൾ കോർത്തിണക്കിയതാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. image courtesy:thanks tds news Sahasranama Kasula Haram Presented to Presiding Deity ……….. Philanthropist Sri Manthena Ramalinga Raju, presented Sahasra Nama Kasula Haram to the presiding deity of Lord Venkateswara on Saturday. They have presented this largesse over the hands of Head of the…
Read More