എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

  ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ധോണി തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകും. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി. 2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയിൽ റണ്ണെടുക്കുംമുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി–20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ധോണിയായിരുന്നു വിജയ ശില്‍പ്പി . ഇതോടെ ഈ റാഞ്ചിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വളർന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം…

Read More

ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി

ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി: മലയാളി താരം അനു രാഘവന് വെങ്കലം ലഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : 2018 ലെ ഏഷ്യൻ ഗെയിംസിൽ 4X400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്‌റൈന്‍ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡൽ സ്വർണമായി ഉയർത്തപ്പെട്ടത്.ആരോഗ്യാ രാജീവ് , മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമാ ദാസ്, എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം. ബഹ്‌റൈന്റെ കെമി അഡേകോയ ആണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. 2018-ൽ റിലേയിൽ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡൽ വെള്ളിയായും നാലാം സ്ഥാനത്തെത്തിയ ചൈനയുടെ മെഡൽ വെങ്കലമായും മാറി. മലയാളി താരം അനു രാഘവനും ഏഷ്യൻ മെഡലിനുള്ള അവസരമൊരുങ്ങി.…

Read More

ബംഗ്ലാദേശിനെതിരായ ടി- 20 പരമ്പര ; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രോഹിത് ശർമ്മയാണ് നായകൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ നിലനിറുത്തിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.

Read More

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും

ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ്  ഗാംഗുലിയിലേക്ക്.ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍.

Read More

ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരം : മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനൽ രണ്ടാം സീഡിൽ തുർക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതോടെയാണ് മേരിയെ വെങ്കലം ലഭിച്ചത്. ഇതോടെ ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരമെന്ന് റെക്കാഡ് മേരി കോം സ്വന്തമാക്കി. മേരിക്കോമിനെ 4-1 സെറ്റിന് തോൽപ്പിച്ച തുർക്കി താരം ഞായറാഴ്ച റഷ്യയുടെ ലിലിയ എയ്റ്റേബേവയെ ഫൈനലിൽ നേരിടും. റിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ക്വാർട്ടറിൽ ഇടിച്ചിട്ടാണ് മേരികോം സെമിയിൽ പ്രവേശിച്ചത്.

Read More

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്

Read More

പത്തനംതിട്ട യുടെ കായിക പ്രതിഭകള്‍ക്ക് ജേ​ഴ്സി​യില്ല :സ്പൈ​ക്ക്സ് ഷൂ​സും ഇല്ല

പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങള്‍ക്ക് മറ്റു ജില്ലകാരുടെ മുന്നില്‍ വസ്ത്രം ഇല്ലാത്തവരായി മാറുന്നു .സ്വന്തമായി ജേ​ഴ്സി​യില്ല സ്പൈ​ക്ക്സ് ഷൂ​സും ഇല്ല.വികസനകാര്യത്തില്‍ ജില്ലയുടെ കായിക പ്രതിഭകള്‍ ക്ക് മാനം കാക്കുവാന്‍ ജില്ലാ ഭരണാധികാരി ഉടന്‍ ഇടപെടണം . ജേ​ഴ്സി​യി​ല്ലാ​തെ പ​ത്ത​നം​തി​ട്ട​യു​ടെ താ​ര​ങ്ങ​ൾ ഓടുകയും ചാടുകയും ചെയ്യണം . മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ജേ​ഴ്സി ത​യാ​റാ​ക്കി ന​ൽ​കി​. പ​ണം വി്നി​യോ​ഗി​ച്ച​തി​നെ​തി​രെ ഓ​ഡി​റ്റ് ത​ർ​ക്കം ഉണ്ടായി . അതിനാല്‍ ഇക്കുറി ഫ​ണ്ടി​ല്ലെ​ന്ന നിലപാട് സ്വീകരിച്ചു .കായിക താരങ്ങള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല .ആ ആക്ഷേപം മാറുവാന്‍ പു​റ​മേ നി​ന്ന് സ്പോ​ണ്‍​സ​ർ​മാ​രെ കണ്ടെത്തുവാന്‍ ഉള്ള ശ്രമം തുടങ്ങി .250 ജേ​ഴ്സി​ വേണം . ഇതിന് ഒ​രു ല​ക്ഷം രൂ​പ വേണം . ജില്ലയില്‍ ഒരു സ്പോര്‍ട്സ് കൌണ്‍സില്‍ ഉണ്ട് .അവരും കുട്ടികളുടെ കാര്യത്തില്‍ ഉള്ള കുട്ടിക്കളി…

Read More

ഒളിബിക്സ് യോഗ്യതാ മത്സര വിജയി: കാവിലും പാറയിൽ നിന്ന് മറ്റൊരു പടക്കുതിര

  ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ 100 മീറ്ററിൽ വിജയം കൈവരിച്ച് കൂടൽ ആദിവാസി കോളനിയിലെ കറുത്തമുത്ത്…അനൂപ് .വിപി യാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചുനടന്ന ആദ്യ മത്സരത്തിലാണ് അനൂപ് വിജയം കൈവരിച്ചിരിക്കുന്നത് ഇനി 31 നു ബാംഗളൂരിൽ സോണൽ മത്സരം നടക്കും 12 സെക്കന്റിലാണ് അനൂപ് 100 മീറ്റർ ഓടിയത് നമുക്ക് കാത്തിരിക്കാം….പ്രോത്സാഹിപ്പിക്കാം …സഹായിക്കാം ഈ കൊച്ചു മിടുക്കനെ.. കൂടൽ കോളനിയിലെ വലിയപറമ്പത് ചന്ദ്രൻ ചന്ദ്രി ദമ്പതികളുടെ 4 മക്കളിൽ രണ്ടാമനാണ് അനൂപ്. ചാത്തൻകോട്ടുനട സ്കൂളിൽ 8 ക്ലാസ്സ് വിദ്യാർത്ഥിയാണ്

Read More

ദക്ഷിണമേഖല സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷ-വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി മാത്യു ടി തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ കായിക താരങ്ങളും തങ്ങളുടെ കഴിവ് പൂര്‍ണതോതില്‍ പുറത്തെടുക്കുവാന്‍ പത്തനംതിട്ടയുടെ വേദിക്ക് സാധിക്കട്ടെയെന്ന് മന്ത്രി കായിക താരങ്ങള്‍ക്ക് ആശംനേര്‍ന്നു. അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, കാതോലിക്കേറ്റ് കോളേജ് മൈതാനം എന്നിവിടങ്ങളില്‍ 7, 8 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ മാറ്റുരക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ദര്‍മ വി.ചോദങ്കര്‍, സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി.സ്പര്‍ജന്‍കുമാര്‍, സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സി ഇ ഒ ഡോ.പ്രവീണ്‍ അനോകര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, സ്‌പോര്‍ട്…

Read More

സീതതോട്ടിലെ താരത്തിന്‍റെ സ്മരണയില്‍ മലയാലപ്പുഴയില്‍ സ്മാഷ്‌

പത്തനംതിട്ട,ഇന്ത്യന്‍ മിലിറ്ററി വോളിബോള്‍ ടീമില്‍ അംഗമായിരിക്കെ,കളി കഴിഞ്ഞു മടങ്ങുന്ന വേളയില്‍ ഹരിയാന അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച താരത്തിന്‍റെ സ്മരണക്കായി മലയാലപ്പുഴയില്‍ ടൂര്‍ണമെന്റ്. സീതത്തോട് സ്വദേശിയായ ടിനു ജെയിംസ്‌ പട്ടാളത്തില്‍ ജോലി ലഭിക്കും മുന്‍പ് വോളിബോള്‍ കളിയ്ക്കാന്‍ നാലു ദശാബ്ദത്തെ പാരമ്പര്യമുള്ള മലയാലപ്പുഴ എം ആര്‍ സി ഗ്രൌണ്ടിലും എത്തുമായിരുന്നു.പ്ലസ്‌ടുവിന് കൂടെ പഠിച്ച സഹപാഠികള്‍ ഒത്തുചേര്‍ന്നു ടിനുവിന്റെ ചിത്രം ആലേഖനം ചെയ്ത പതിനായിരം രൂപാ വിലയുള്ള ട്രോഫി വാങ്ങുകയാണ് ആദ്യം ചെയ്തത്.പിന്നാലെ കാഷ് അവാര്‍ഡ്‌ കൂടി ഏര്‍പ്പെടുത്തി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചു.ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തില്‍ സിക്ക്സസ് പത്തനംതിട്ട ടീം തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ നേടി റോക്ക്‌ ഫെല്ലര്‍ വടശേരിക്കര ടീമിനെ തോല്‍പിച്ചു വിജയികളായി.എം ആര്‍ സി രക്ഷാധികാരി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു .എസ്.അഖില്‍ അധ്യക്ഷത വഹിച്ചുഎ. അഭിജിത്ത്,എം എന്‍ സുമേഷ്‌ ,കെ എസ് സുദീപ്‌ എന്നിവര്‍ പ്രസംഗിച്ചു.മലയാലപ്പുഴ…

Read More