കോവിഡ് പ്രതിരോധം: ലോക്ക്ഡൗണില്‍ ഭക്ഷണമൊരുക്കി നല്‍കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

കോവിഡ് പ്രതിരോധം: ലോക്ക്ഡൗണില്‍ ഭക്ഷണമൊരുക്കി നല്‍കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കള ലോക്ക്ഡൗണിലും ധാരാളം പേര്‍ക്ക് ആശ്രയമാകുന്നു. വെട്ടിപ്പുറം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയിലൂടെ സൗജന്യമായി ഇതുവരെ 6900 ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്തിട്ടുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഇരവിപേരൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാചകക്കാരായ മൂന്നു പേര്‍ക്കൊപ്പം പുറത്തുനിന്നുള്ള മൂന്നുപേരും ചേര്‍ന്ന് 23 ദിവസമായി പ്രവര്‍ത്തിച്ചുവരുന്ന അടുക്കളയില്‍ ആറുപേരാണ് വിഭവങ്ങള്‍ തയാറാക്കുന്നത്. കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, വാക്‌സിനേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍, നിരാലംബരായവര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നഗരത്തിലെ ചുമട്ടുതൊഴിലാളികള്‍, വരുമാനം നിലച്ച പീടിക കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് സ്‌പോര്‍ട് കൗണ്‍സിലിന്റെ അടുക്കളയില്‍നിന്ന് ഭക്ഷണം എത്തുന്നത്. ചോറ്, ബിരിയാണി, ഫ്രൈഡ്‌റൈസ്, കപ്പ…

Read More

ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു

  ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു. 15 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് തരംഗ അവസാനം കുറിച്ചത്. 2019 മാർച്ചിനു ശേഷം അദ്ദേഹം ഇതുവരെ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു നന്ദി അറിയിച്ച തരംഗ ടീമിന് ആശംസകൾ അറിയിക്കുകയും ചെയ്തു. 2007, 2011 ലോകകപ്പ് ടീമുകളിൽ ഉൾപ്പെട്ടിരുന്ന തരംഗ 235 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്. 33.74 ശരാശരിയിൽ 6951 റൺസാണ് തരംഗയുടെ സമ്പാദ്യം. 15 സെഞ്ചുറികളും 37 ഫിഫ്റ്റികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലോകകപ്പിൽ 56.43 ശരാശരിയിൽ 395 റൺസ് അടിച്ചുകൂട്ടിയ തരംഗ ശ്രീലങ്കയുടെ ഫൈനൽ പ്രവേശനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.

Read More

ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല

  കായിക ലോകം ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരള കായിക രംഗം അന്താരാഷ്ട്ര തലത്തിൽവരെ പ്രശസ്തി ആർജ്ജിച്ചതാണ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്‌സ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ കേരളം അതിന്റെ വ്യക്തിമുദ്ര ഇതിനോടകം പതിപ്പിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ സംസ്ഥാന കായിക ദിനം ആയി ആചരിക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയവും പോലുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ആര് പതിറ്റാണ്ടിനിടെ കേരളത്തിന് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് 1790ല്‍ തലശേരിയിൽ ബ്രിട്ടീഷ് കേണല്‍ ആര്‍തര്‍ വെല്ലസ്ലിയും സംഘവും ആദ്യമായി മലയാളക്കരയിൽ ക്രിക്കറ്റ് കൊണ്ടുവന്നാണ് പറയപ്പെടുന്നത്. 1860ല്‍ തലശേരിയിൽ ക്രിക്കറ്റ്…

Read More

പ്രമാടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം: 90 കോടിയുടെ പദ്ധതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള 90 കോടിയുടെ പദ്ധതി തയ്യാറാകുന്നത്.ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നതും, സിന്തറ്റിക്ക് ട്രാക്കോടു കൂടിയതുമായ സ്റ്റേഡിയമാണ് നിർമ്മിക്കുക.ക്രിക്കറ്റ്, ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും. കുട്ടികൾക്കും, യുവാക്കൾക്കും മികച്ച പരിശീനം ഈ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കും. ഇതോടെ മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന കായിക സൗകര്യങ്ങൾ നമ്മുടെ ഗ്രാമീണ മേഖലയിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോന്നി എം.എൽ.എ ജനീഷ് കുമാര്‍ പറഞ്ഞു പറഞ്ഞു.

Read More

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി (64) അന്തരിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി മിലാന്‍ എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് റോസി കളിച്ചത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച വീരനായകനാണ് റോസി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടി. Italian legend Paolo Rossi dies aged 64 Paolo Rossi, whose goal scoring exploits landed Italy the 1982 World Cup, died at the age of 64, his family said in the early hours of Thursday morning. Daily sports newspaper La Gazzetta dello Sport reported that the 1982 Ballon…

Read More

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു

  ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ്‌ കീപ്പറായാണ്‌ സഞ്ജുവിന്‌ സ്ഥാനം ലഭിച്ചത്‌. പരിക്കേറ്റ രോഹിത്‌ ശർമയും ഇശാന്ത്‌ ശർമയും ടീമിലില്ല. രോഹിതിന്റെ അഭാവത്തിൽ ലോകേഷ്‌ രാഹുൽ ട്വന്റി–-20, ഏകദിന ടീമുകളുടെ വൈസ്‌ ക്യാപ്‌റ്റനാകും. നവംബർമുതൽ ജനുവരിവരെയാണ്‌ വിരാട്‌ കോഹ്‌ലി നയിക്കുന്ന ഇന്ത്യയുടെ ഓസീസ്‌ പര്യടനം. മൂന്ന്‌ മത്സരങ്ങൾ വീതമുള്ള ട്വന്റി–-20, ഏകദിന പരമ്പരയും നാല്‌ ടെസ്റ്റ്‌ മത്സരങ്ങളുമാണ്‌ മൂന്നുമാസം നീളുന്ന പര്യടനത്തിൽ. നവംബർ 27ന്‌ ഏകദിന മത്സരങ്ങളോടെ തുടക്കമാകും. ട്വന്റി–-20 ടീമിലിടം കണ്ടെത്തിയ സ്‌പിന്നർ വരുൺ ചക്രവർത്തിയാണ്‌ പുതുമുഖം. ഋഷഭ്‌ പന്തിന്‌ ടെസ്റ്റ്‌ ടീമിൽ മാത്രമാണ്‌ സ്ഥാനം. രവി ശാസ്‌ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പരിശീലകസംഘം ദുബായിൽ എത്തി. നവംബർ പത്തിന്‌ ഐപിഎൽ കഴിഞ്ഞാൽ ടീം ദുബായിൽനിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ പറക്കും. ട്വന്റി–-20 കോഹ്‌ലി (ക്യാപ്‌റ്റൻ),…

Read More

ഫോര്‍മുല വണ്ണില്‍ ചരിത്രമെഴുതി ലൂയിസ് ഹാമില്‍ട്ടണ്‍

  ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ 91 വിജയങ്ങളെന്ന മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡ് മറികടന്ന് ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍.പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെയാണ് 92 വിജയങ്ങളോടെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ റേസ് വിജയങ്ങളെന്ന റെക്കോഡ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്.2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്. 2013 ഡിസംബര്‍ 29ന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുമാക്കര്‍ ആറു വര്‍ഷമായി കോമയിലാണ്.

Read More

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

  പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. പത്തൊന്‍പതുകാരിയായ ഇഗ സ്വിയാറ്റെക്ക് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്.സോഫിയയെ 6-4, 6-1 എന്ന സ്‌കോറിനാണ് ഇഗ തോല്‍പ്പിച്ചത്. 2007-ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഇഗ.

Read More

കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്

ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. കറുപ്പും വെളുപ്പും കരുക്കള്‍ കൊണ്ട്, രണ്ട്‌ പേര്‍ തമ്മില്‍; കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 സമചതുര കളങ്ങളുള്ള ബോര്‍ഡിലാണ്, അവരുടെ അറിവും കഴിവും പ്രാപ്തിയും ഉപയോഗിച്ചു ചെസ്സില്‍ മാറ്റുരയ്ക്കുന്നത്.ചെസ്സ് ബോര്‍ഡ് വയ്ക്കുന്ന വിധമാണ്. താഴെ വലതുമൂലയിലുള്ള ചതുരം എല്ലായ്‌പ്പോഴും വെളുത്ത കളം ആയിരിക്കണം. ഓരോ കളങ്ങള്‍ക്കും പ്രത്യേകമായ പേരുണ്ട്. വെള്ളക്കരുക്കള്‍ ഏതുഭാഗത്തു വയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി, അതിന്റെ ഏറ്റവും താഴെ ഇടതു ഭാഗത്തുള്ള കളത്തെ a1 എന്നു വിളിക്കുന്നു. അങ്ങനെ a1,a2,…a8,b1, c1,d1,…h1,h2,…h8 64 കളങ്ങളുടെ പേരുകള്‍ തന്നിരിക്കുന്ന ബോര്‍ഡ് നോക്കി മനസിലാക്കാവുന്നതാണ്. കരുക്കള്‍ക്കും പേരും അതിന് ചുരുക്കെഴുത്തും ഉണ്ട്. ചെസ്സ് കളി രേഖപ്പെടുത്താന്‍ അതാണ് ഉപയോഗിക്കുന്നത്. കളിയിലെ ശാക്തിക ബലാബലം താരതമ്യം ചെയ്യാന്‍,…

Read More