മലകയറ്റം: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളിലും ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡോ.ജി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് കാര്‍ഡിയോളജിസ്റ്റുകളുള്‍പ്പെടെ 10 ഡോക്ടര്‍മാരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. നാല് ഫാര്‍മസിസ്റ്റ്, ഒരു സ്റ്റോര്‍കീപ്പര്‍, ആറ് നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം അയ്യപ്പന്മാരുടെ ആരോഗ്യത്തിനായി സദാ കര്‍മ്മനിരതമായുണ്ട്. പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്ററുകള്‍ ശബരിമല:പമ്പമുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നെഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയപ്പന്മാര്‍ക്ക് ഈ…

Read More

മണ്ഡലക്കാല വ്രതം ജീവിതചര്യയുടെ ഭാഗമാക്കാം: തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍

  ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും ശരീരത്തിന്റെ ഗുണത്തിനും സഹായകരമാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ ചിട്ടകള്‍ ജീവിതത്തിന്റെ ഭാഗമാക്കാം. അയ്യപ്പ ദര്‍ശനത്തിലൂടെ പകര്‍ന്നുകിട്ടുന്ന സ്വാമി ചൈതന്യത്തിന് പൂര്‍ണത ലഭിക്കാന്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പലരും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതാനുഷ്ഠാനമെടുത്ത് ശബരിമലയില്‍ വരുന്നുണ്ട്. അതുപോലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാനനപാതയിലൂടെ സ്വാമി ദര്‍ശനത്തിന് എത്തുന്നുണ്ട്.

Read More

ശബരിമലയില്‍ ചിക്കന്‍പോക്സ് പടരുന്നു :പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയിലും പമ്പയിലും ചിക്കന്‍പോക്സ് പടര്‍ന്നു പിടിയ്ക്കുന്നു .ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നടപടി ഇല്ല .കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരുന്നു .നിലയ്ക്കല്‍ ,പമ്പ ,ശബരിമല എന്നിവിടെ ജോലി നോക്കുന്നവരില്‍ ആറു പേര്‍ക്ക് രോഗം കണ്ടെത്തി .ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ചികിത്സ തേടിയത് .പെട്ടെന്ന് ഉള്ള കാലാവസ്ഥാ വ്യെതിയാനം മൂലം രോഗം പടരുകയാണ് .ശബരിമലയില്‍ രണ്ടു പേര്‍ക്കും പമ്പയില്‍ മൂന്നു പേര്‍ക്കും നിലയ്ക്കലില്‍ ഒരാള്‍ക്കും രോഗം ഉണ്ട് .രോഗ ലക്ഷണം ഉള്ള മറ്റ് ആളുകളെ പരിശോധിക്കുവാന്‍ ആരോഗി വകുപ്പ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ഉണ്ട് . ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ജോലിക്കാര്‍ ഒളിച്ചിരിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി .സന്നിധാനത്തും പമ്പയിലും ഉള്ള മുഴുവന്‍ ജീവനക്കാരുടെയും ലിസ്റ്റ് എടുത്തു പരിശോധന നടത്തണം എന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം പോലീസ് പരിഗണിക്കണം .ചിക്കന്‍പോക്സ് ഇവിടെ…

Read More

ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി : അമ്പലം വിഴുങ്ങികളെ പിടികൂടുവാന്‍ വിജിലന്‍സ്

അമ്പലം വിഴുങ്ങികളായ ദേവസ്വം ജീവനക്കാരെ കയ്യോടെ പിടികൂടാന്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം വിജിലന്‍സ് വിഭാഗത്തെ ശക്തിപെടുത്തി വരുമാനം കൂടുതല്‍ ഉള്ള ക്ഷേത്ര ങ്ങളില്‍ അടിക്കടി പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കുന്നു .ആദ്യ പടിയായി തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രസിഡണ്ട്‌ ,മെമ്പര്‍ എന്നിവരെ പുതിയതായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ മറ്റ് ദേവസ്വം ബോര്‍ഡില്‍ കൂടി കൈ കടത്തുന്നു .ഏറെ നാളായി ദേവസ്വം വിജിലന്‍സ് വിഭാഗം നിര്‍ജീവമായിരുന്നു .ശബരിമല തീര്‍ഥാടന കാലത്ത് ശബരിമലയില്‍ സജീവ മാകുന്ന വിജിലന്‍സ് വിഭാഗത്തെ ശക്തി പെടുത്തി മറ്റ് വരുമാനം ഉള്ള ക്ഷേത്ര ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ക്കുവാന്‍ ആണ് അടുത്ത നടപടി .അഴിമതിക്കാരായ ഒരു വിഭാഗം ജീവനക്കാരുടെ പട്ടിക വിജിലന്‍സ് വിഭാഗം തയാറാക്കി .ഇവരുടെ കുടുംബ ആസ്തി ,ബാധ്യത ,ശമ്പളം,മറ്റ് വരുമാനം എന്നിവയുടെ പട്ടിക ദേവസ്വം വിജിലന്‍സ് പരിശോധിക്കും…

Read More

ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

ശബരിമല: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയുമായ സുധേഷ് കുമാര്‍ സന്നിധാനത്ത് പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെയും സമീപ പ്രദേശത്തെയും വ്യോമ നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങള്‍(ഡ്രോണ്‍) ഇത്തവണ ഉപയോഗിക്കും. 72 സി.സി. ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കും.  ഇതര സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഇതര സംസ്ഥാന തീര്‍ഥാടകരുടെ സുരക്ഷയില്‍ കേരള പോലീസിനെ സഹായിക്കും. സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐ.ജി.മാരിലൊരാള്‍…

Read More

ശബരിമല തീര്‍ത്ഥാടനം: വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്ത വെളളവും വിതരണം ചെയ്യും

  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജലവിഭവ വകുപ്പിന്റെ കീഴിലുളള കേരള വാട്ടര്‍ അതോറിറ്റി ചൂടുവെളളവും തണുത്തവെളളവും സാധാരണ വെളളവും വിതരണം ചെയ്യുന്നതിന് 250 എല്‍.പി.എച്ച് ശേഷിയുളള 12 ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ പമ്പ മുതല്‍ സന്നിധാനം വരെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് നാളെ വൈകുന്നേരം 3.30ന് പമ്പയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് നിര്‍വഹിക്കും. ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി പങ്കെടുക്കും. ത്രിവേണി സ്റ്റോര്‍, ത്രിവേണി പോലീസ് ക്യാമ്പ്, കെ.ഡബ്ല്യു.എ പമ്പ ഐ.ബി, നീലിമല ബോട്ടം പമ്പ് ഹൗസ്, നീലിമല ടോപ്പ് പമ്പ് ഹൗസിനു സമീപം, അപ്പാച്ചിമേട്, മരക്കൂട്ടം ആര്‍.ഒ. പ്ലാന്റിനു സമീപം, മരക്കൂട്ടം നടപ്പന്തല്‍, ശരംകുത്തി, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്റര്‍ , നീലിമല കാര്‍ഡിയാക് സെന്റര്‍, സന്നിധാനം വാട്ടര്‍ അതോറിറ്റി ഐ.ബി…

Read More

ശരണ വഴികളില്‍ സഹായകരമായി സൌജന്യ ആംബുലന്‍സ് സേവനം : മെഡിക്കെയര്‍ കോന്നിയില്‍ മാതൃക

കോന്നി മേഖലയില്‍ വാഹന അപകടം നടന്നാല്‍ പരിക്കു പറ്റിയവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ സൌജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് കോന്നിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ച വെച്ചു കൊണ്ട് അനേകായിരം ആളുകള്‍ക്ക് സഹായകരമാകുന്നു .കോന്നി മെഡി ക്കെയര്‍ ആംബുലന്‍സ് സര്‍വ്വിസ് ആണ് ജീവകാരുണ്യ രംഗത്ത് വേറിട്ട സേവനം നല്‍ക്കുന്നത് .വാഹനാപകടം ഓഫീസ്സില്‍ അറിഞ്ഞാല്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സ് എത്തിച്ചേരുകയും അപകടത്തില്‍ പെട്ട ആളിന്‍റെ പരിക്കിന്‍റെ കാഠിന്യം അനുസരിച്ച് വേഗത്തില്‍ ചികിത്സ ലഭിക്കുന്ന അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യും .യാതൊരു പ്രതിഫലവും കൂടാതെ മാനുഷിക പരിഗണന നല്‍കിക്കൊണ്ട് മെഡിക്കെയര്‍ പ്രവര്‍ത്തകര്‍ സേവനത്തിലാണ്.കോന്നിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആംബുലന്‍സ് ഇല്ലാത്തത് ആണ് ഇത്തരം ഒരു സേവനത്തിലേക്ക് ചിന്തിക്കുവാന്‍ കാരണം എന്ന് കോന്നിയിലെ അമരക്കാരന്‍ വിഷ്ണു പറഞ്ഞു .നിര്‍ധന രോഗികള്‍ക്ക് പണം നല്‍കാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തുവാനും മെഡിക്കെയര്‍ ആംബുലന്‍സ്സ്…

Read More

കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

സ്വാമി തിന്തകതോം.. …………………………………………. .ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. …………………………………………….. ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം . ശബരിമലയില്‍നിന്നുള്ള പ്രത്യേകവാര്‍ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്‍ത്തഡോട്ട്കോമിന്‍റെ സ്പെഷ്യല്‍ വാര്‍ത്താവിഭാഗം” സ്വാമി തിന്തകതോം” എന്നപേരില്‍ പ്രവര്‍ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക്‌ സംബന്ധമാ വാര്‍ത്തകള്‍ മറ്റ് അറിയിപ്പുകള്‍എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്നമണ്ഡലകാലചിറപ്പ് ഉത്സവങ്ങള്‍ അറിയിക്കുക. വാര്‍ത്തകള്‍, ഫോട്ടോ ,വീഡിയോ എന്നിവ konnivartha@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുക .  

Read More

തത്ത്വമസിയുടെ തിരുനടയില്‍: ഭക്ത കോടികളുടെ ശരണം വിളി

ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം . വ്രത നിഷ്ടയിലൂടെ എല്ലാവരും സമന്മാരാണ് എന്ന് പഠിപ്പിക്കുന്ന തത്ത്വമസിയുടെ തിരുനടയിലേക്ക് ഭക്ത കോടികളുടെ പ്രഭാവം . പൊന്നമ്പലനട ഇന്നു തുറക്കും. സ്ഥാനം ഒഴിയുന്ന മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വൈകിട്ട് അഞ്ചിനു തിരുനട തുറക്കുംവൈകിട്ട് ആറിനു ചാലക്കുടി കൊടകര മംഗലത്ത് അഴകത്തു മനയിൽ എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കുംഡിസംബർ 26നു മണ്ഡലപൂജയ്ക്കു ശേഷം നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30നു തുറക്കും. ജനുവരി പതിനാലിനാണു മകരവിളക്ക്. ഇരുമുടി താകി ഒരു മനതാകി ഗുരു വിനമേവന്തോ ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും തിരുവടിയെക്കാണവന്തോ പള്ളിക്കെട്ട് സബരിമലക്ക്…

Read More