konnivartha.com : ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദര്‍ശിച്ചത്. ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. ശബരി പാതയില്‍ മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പള്ളി വരെയാണ് ദേശീയ പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തി. അപകടം നടന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സേഫ് സോണിലെ ട്രാഫിക് സുരക്ഷാ വിദഗ്ധന്‍ സുനില്‍ ബാബു സംഘത്തിനു വിശദീകരിച്ചു നല്‍കി. അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അമ്പിളി, റാന്നി ഡിവൈഎസ്പി സന്തോഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 20/11/2022)
ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍ പ്പ് ലൈനുമായി ബന്ധപ്പെടാം. 9562318181, 9400044991 ദാഹശമനത്തിനും രോഗ…
Read Moreശബരിമല ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
ശബരിമല ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ www.konnivartha.com എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: സന്നിധാനം 04735-202166 പമ്പ 04735-203255 നിലയ്ക്കല്‍ 04735-205002 ജില്ലാ ദുരന്തനിവാരണ അതോറിറ്റി 0468-2322515 വനിതാ പോലീസ് സ്റ്റേഷന്‍ പത്തനംതിട്ട 0468-2272100, 9497907963 ശബരിമല ഇന്‍ഫര്‍മേഷന്‍(പിആര്‍ഒ) 04735-202048 സന്നിധാനം താമസം 04735-202049 സന്നിധാനം ഗവ ആശുപത്രി 04735-202101 പമ്പ ഗവ ആശുപത്രി 04735-203232, 203318 നിലയ്ക്കല്‍ ഗവ ആശുപത്രി 04735-205202 സേഫ് സോണ്‍ മോട്ടോര്‍ വാഹന വകുപ്പ് 9562318181, 9400044991 ശബരിമല പോലീസ് കണ്‍ട്രോള്‍ റൂം 04735-202016, 203386, 202100 പോലീസ് സ്‌പെഷല്‍ ഓഫീസര്‍ 04735-202029, 203523 ഫയര്‍ഫോഴ്‌സ് സന്നിധാനം 04735-202033 വനംവകുപ്പ് സന്നിധാനം 04735-202074
Read Moreളാഹ അപകടം: ദേശീയപാത അധികൃതര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി
ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകരുടെ ബസ് ളാഹയില്‍ മറിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ റോഡുസുരക്ഷയുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത ടീമിന്റെ പരിശോധയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ പങ്കെടുക്കണം. ളാഹയില്‍ അപകടം നടന്ന സ്ഥലത്ത് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നല്‍കുന്നതിന് ദേശീയപാത വിഭാഗം റോഡില്‍ റമ്പിള്‍ സ്ട്രിപ്പ് സ്ഥാപിക്കണം. ശബരിമല പാതയില്‍ സ്ഥാപിച്ചിട്ടുള്ള ബ്ലിങ്കര്‍ ലൈറ്റുകള്‍ ദേശീയപാത വിഭാഗം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം. സുരക്ഷാ മുന്‍കരുതല്‍ മുന്‍നിര്‍ത്തി കൂടുതല്‍ ക്രെയ്‌നുകള്‍ ശബരിമല പാതയില്‍ വിന്യസിക്കും. ഇപ്പോള്‍ പെരുനാട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ്വാലിറ്റി…
Read Moreശബരിമല തീര്‍ഥാടനം: ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി- മന്ത്രി റോഷി അഗസ്റ്റിന്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പ-ശരംകുത്തി എന്നിവിടങ്ങളില്‍ പമ്പ് ചെയ്ത് കുടിവെള്ളം എത്തിക്കുന്നുണ്ട്. അതേസമയം നിലയ്ക്കല്‍ ടാങ്കറിലാണ് വെള്ളം എത്തിക്കുന്നത്. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. നിലവില്‍ അഞ്ച് വാഹനങ്ങള്‍ കൂടി പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രധാന ടാങ്കില്‍ വെള്ളമെത്തിക്കുന്നതിന് താമസം നേരിടുന്നതിനാല്‍ വെള്ളം നിറയ്ക്കാന്‍ 40,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനം ഉടന്‍ എത്തിക്കും. കിയോസ്‌കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലയ്ക്കലിലെ ടോയ്ലെറ്റ് കോംപ്ലക്സില്‍ കണക്ഷന്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി ചൂടുവെള്ളവും തണുത്തവെള്ളവും നല്‍കും. ഇരുപത്തിനാല് മണിക്കൂര്‍ സേവനത്തിനായി ജലവിഭവ വകുപ്പ് ജീവനക്കാരെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ പരിശോധിക്കാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറേയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറേയും ചുമതലപ്പെടുത്തി.…
Read Moreശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടോ ശ്രദ്ധിക്കണം
ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടോ ശ്രദ്ധിക്കണം സഹായവുമായി 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ konnivartha.com : ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പമ്പ മുതല്‍ സന്നിധാനം വരെയുളള മല കയറ്റത്തില്‍ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുത്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുന്നു. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ശബരിമല പാതകളില്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നീലിമല താഴെ, നീലിമല മധ്യഭാഗം, നീലിമല മുകളില്‍, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മധ്യഭാഗം, അപ്പാച്ചിമേട് മുകളില്‍, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്,…
Read Moreതീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്- ശബരിമല തന്ത്രി
konnivartha.com : രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഭക്തജനങ്ങള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഒരു കാരണവശാലം തീര്‍ത്ഥാടകര്‍ കൊണ്ടവരരുതെന്നും കാനന ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൊതു ഇടങ്ങളില്‍ മല മൂത്രവിസജനം ചെയ്യരുത്.മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പമ്പയില്‍ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞള്‍ പൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങള്‍ ഒഴിവാക്കണം. ഇരുമുടിക്കെട്ടില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുവരുക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടില്‍ നിന്ന് ഒഴിവാക്കി ക്ഷേത്ര നിവേധ്യത്തിനുള്ള സാധനങ്ങള്‍ മാത്രം ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.
Read Moreശബരിമലയിലെ ഇന്നത്തെ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (19/11/2022)
ശബരിമല വിശേഷങ്ങൾ (20.11 2022) ……… പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 11.30. ന് ..25 കലശാഭിഷേകം 12 മണിക്ക് കളഭാഭിഷേകം 12.30ന് ……ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കൽ വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന്… ദീപാരാധന 7 മുതൽ പുഷ്പാഭിഷേകം 9.30 മണിക്ക് …അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്- ശബരിമല തന്ത്രി രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഭക്തജനങ്ങള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (18/11/2022)
മതമൈത്രിയുടെ പ്രതീകമായി സന്നിധാനത്തെ വാവര് നട ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. സന്നിധാനത്ത് അയ്യനെ കാണാന്‍ എത്തുന്ന ഭക്തര്‍ മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയിലും ദര്‍ശനത്തിനായി എത്തും. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ പ്രതീകം തന്നെയാണ് അയ്യപ്പന്റെയും വാവരുടെയും ചരിത്രപരമായ സൗഹൃദമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികനും വാവരുടെ പിന്‍തലമുറക്കാരനുമായ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു. വരുന്ന കാലം മുന്നില്‍ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരും. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും അബ്ദുല്‍…
Read Moreശബരിമലയിലെ നാളത്തെ പൂജാ സമയം (18.11 2022)
konnivartha.com/sabarimala പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍ 3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.35 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 11.30. ന് ..25 കലശാഭിഷേകം തുടര്‍ന്ന് …..കളഭാഭിഷേകം 12.30ന് ……ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍ 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന്… ദീപാരാധന 7 മുതല്‍ പുഷ്പാഭിഷേകം 9.30 മണിക്ക് …അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
Read More