konnivartha.com: അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന് നടപടി. ഇതിന്റെ ഭാഗമായി ഒരുദിവസം വെര്ച്വല് ക്യൂ ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു.80,000 ആയാണ് കുറച്ചിരിക്കുന്നത്.നേരത്തേ 90,000 ആയിരുന്നുവെര്ച്വല് ക്യൂ പരിധി.ശബരിമലയിലെ ഭക്തജനത്തിരക്കിനെ തുടര്ന്ന് ശനിയാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു.തിരക്ക് കുറയ്ക്കാനായി ദര്ശനസമയം കൂട്ടുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങള് പരിഗണിക്കാന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ദര്ശനസമയം കൂട്ടാന് കഴിയില്ല എന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചത്. ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയിൽ കുഞ്ഞു മാളികപ്പുറം കുഴഞ്ഞു വീണു മരിച്ചു
konnivartha.com : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പമ്പ ജനറല് ആശുപത്രിയിലേക്ക് മാറ്റി.
Read Moreശബരിമല: 108 സ്പെഷ്യൽ റെസ്ക്യൂ ആംബുലൻസിന് അനുമതി
സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്ക്യൂ ആംബുലൻസിന് അനുമതി konnivartha.com: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക്…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് ( 09/12/2023 )
ശബരിമലയിലെ ചടങ്ങുകൾ ( 10.12.2023 ) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ് സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിചേരുന്നത്.…
Read Moreശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
konnivartha.com: ശബരിമലയില് വന് ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. ശബരിമലയില് അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്ശനസമയം ഒന്നോ രണ്ടോ മണിക്കൂര് കൂടി കൂട്ടാന് കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന് ദേവസ്വം ബോര്ഡിനോട് കോടതി നിര്ദേശിച്ചു. നിലവില് ദിവസം 17 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്. രാവിലെ മലചവിട്ടിയ പലര്ക്കും ദര്ശനം പൂര്ത്തിയാക്കാന് സാധിച്ചില്ല. ചിലഭാഗങ്ങളില് ഭക്തര് ബാരിക്കേഡുകള് മുറിച്ചു കടന്നു. നടപ്പന്തലുകള് ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില് നിന്നു മല കയറിയവര്ക്ക് ദര്ശനം നടത്താന് സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തര് ക്യൂവില് നില്ക്കുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന് ക്യൂ കോംപ്ലക്സ് പ്രവര്ത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ…
Read Moreശബരിമലയില് പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമലയില് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില് വച്ച് നടന്നു. സന്നിധാനത്ത് എത്തുന്ന ഭക്തര്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്ത്ഥാടകര് പാലിക്കേണ്ട മാര്ഗ നിര്ദ്ദേശങ്ങള് പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല് ഓഫീസര് കെ. ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്ദേശിച്ചു. ഡൈനമിക് ക്യുപോലുള്ള സംവിധാനങ്ങള് പ്രവര്ത്തനങ്ങള് സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്ത്തനം കാഴ്ച്ചവെക്കണമെന്നും എസ്. ഒ നിര്ദ്ദേശം നല്കി.അസിസ്റ്റന്റ് സ്പെഷല് ഓഫീസര് അരുണ്. കെ. പവിത്രന് , 13 ഡി.വൈ.എസ്.പിമാര് , 35 സി.ഐമാര് , 150 എസ്.ഐ ഉള്പ്പെടെ 1850 പോലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എന്.ഡി.ആര്.എഫ്, ആര്.എ. എഫ്, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര് എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
Read Moreഅയ്യനെ കണ്ടു കണ്നിറയെ: വന വിഭവങ്ങള് കാഴ്ച്ചവെച്ച് കാടിന്റെ മക്കള്
konnivartha.com: അയ്യനെ കണ്നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള് കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്. 107 പേരടങ്ങുന്ന സംഘമാണ് ദര്ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്കൂട വന പ്രദേശങ്ങളിലെ ഉള്ക്കാടുകളില് വിവിധ കാണി സെറ്റില്മെന്റുകളില് നിന്നുള്ള അയ്യപ്പ ഭക്തരാണ് കാഴ്ച്ചയുമായി എത്തിയത്. കാട്ടില് നിന്നും ശേഖരിച്ച തേന്, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള് തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉദ്പന്നങ്ങള് എന്നിവയുമായാണ് അവര് അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്തിയത്. എല്ലാ വര്ഷവും സംഘം വരാറുണ്ടെന്നും വന വിഭവങ്ങള് കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി കൂടിയായ ഊരുമൂപ്പന് ഭഗവാന്കാണി പറഞ്ഞു. കാനനവാസനായ അയ്യപ്പന് തങ്ങളുടെ കാടിന്റെ ദൈവമാണെന്നും അയ്യപ്പ ദര്ശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങള്ക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച്ച രാത്രിയോടെ സന്നിധാനത്തേക്ക് പ്രവേശിച്ച സംഘം വെളളിയാഴ്ച്ച പുലര്ച്ചെ നിര്മ്മാല്യം തൊഴുതാണ് മലയിറങ്ങിയത് .
Read Moreശബരിമലയില് കനത്ത മഴ പെയ്തു : ഭക്തിയില് ആറാടി ഭക്തജനം
konnivartha.com : ശബരിമലയില് വൈകിട്ട് മൂന്നരമുതല് അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും ദിവസമായി വലിയ രീതിയില് ഭക്ത ജനം മലകയറി അയ്യപ്പനെ ദര്ശിക്കുന്നു . മണിക്കൂറുകള് നീണ്ട തിരക്കിലും അയ്യപ്പ നാമം ഉരുവിട്ടുകൊണ്ട് ആണ് ഭക്ത ജനം . പമ്പ മുതല് സന്നിധാനം വരെ ശരണം വിളികള് മുഴങ്ങുന്നു .ഇത് തന്നെ ആണ് ശബരിമലയുടെ ദര്ശനം . അയ്യപ്പ സ്വാമിയുടെ മുഖം ഒരു മാത്ര ദര്ശിക്കുവാന് ആണ് ഈ കഠിന മല കയറി വരുന്നത് . ലക്ഷകണക്കിന് അയ്യപ്പ ഭക്തര് ദര്ശനം നടത്തി മടങ്ങി എങ്കിലും അവരുടെ നാവില് അയ്യപ്പ മന്ത്രവും മനസ്സില് അയ്യപ്പ രൂപവും ഉണ്ട് . ഇനി ഒരു വര്ഷം…
Read Moreസന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്ഡ് പ്രസിഡന്റ്
konnivartha.com: സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില് നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്. ഫയര് എസ്റ്റിന്ഗ്യൂഷര്, ഫയര്ഹൈഡ്രന്റ്, ഫയര്ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും, ഫെന്സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് സ്ഥലം സന്ദര്ശിച്ച് വിലയിരുത്തി. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്സ് ദേവസ്വം എക്സ്ക്സിക്യുട്ടിവ് ഓഫീസര്ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞവര്ഷം നടന്ന അപകടത്തെ തുടര്ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. സീസണ് സമയത്ത് വെടിമരുന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്നും, സീസണ് കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള് പൂര്ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന് കഴിയുകയുള്ളുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില് വരുന്ന സ്ഥലമായതിനാല് ഗോഡൗണ് സദാസമയവും ഫോറസ്റ്റ് ഗാര്ഡിന്റെ നിരീക്ഷണത്തിലാണെന്നും, മറ്റു പ്രചരണങ്ങള്…
Read Moreശബരിമലയില് ഇന്നും വന് ഭക്തജന തിരക്ക്
konnivartha.com: ശബരിമലയില് ഇന്നും വന് ഭക്തജന തിരക്ക് . കഴിഞ്ഞ ഏതാനും ദിവസമായി വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത് . വെര്ച്വല് ക്യൂ വഴി ബുക്ക് ചെയ്തവരും സ്പോട്ട് ബുക്ക് ചെയ്തു വന്ന അയ്യപ്പന്മാരെയും കൊണ്ട് സന്നിധാനം നിറഞ്ഞു . വലിയ വരുമാനം ആണ് ഇത്തവണ ഉണ്ടാകുന്നത് . ഭക്തജന തിരക്ക് ക്രമാതീതമായി വര്ദ്ധിച്ചതിനെ തുടര്ന്ന് കഴിഞ്ഞ ദിവസം ശബരിമലയില് നാലു മണിക്കൂര് നേരം തിരുപ്പതി മോഡല് ക്യൂ സംവിധാനം നടപ്പാക്കി.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ആറ് ക്യു കോംപ്ലക്സുകള് ആണ് ക്യൂ സംവിധാനത്തിനായി സജ്ജമാക്കിയത്.പരീക്ഷണം വിജയമായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്ന്ന്, 1970 കളില് ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്സ് നിലവില് വന്നത്. ഒരേസമയം 14,000 പേരെ ഉള്ക്കൊള്ളാന് സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്സുകള്. ക്യൂവിലുളള ഭക്തര്ക്ക് പ്രാഥമിക കാര്യങ്ങള്ക്കും,…
Read More