പ്ലസ് ടു പരീക്ഷാ ഫലം ; 2,94,888 പേർ വിജയിച്ചു

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വെബ് സൈറ്റുകളിൽ ലഭ്യമാണ് . പ്ലസ് ടു സയൻസ് വിഭാ​ഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാ​ഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാ​ഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും.   ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും  വൊക്കേഷണൽ ഹയർ സെക്കണ്ടറി…

Read More

ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് (മെയ് 9)

konnivartha.com: 2023-24  അക്കാദമിക വർഷത്തെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Read More

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍(74) അന്തരിച്ചു

    konnivartha.com: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത(74) (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.അടിയന്തിര ശാസ്ത്രക്രീയ നടത്തിയിരുന്നു . പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു . തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.   മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്ക് തിരിഞ്ഞു.വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി.1974ൽ…

Read More

എസ്.എസ്.എല്‍.സി:പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം

  konnivartha.com: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി. എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടാന്‍ 1716 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സാധിച്ചു. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1,255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി. പത്തനംതിട്ട ജില്ലയില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. ഇവരില്‍ 9,991 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.7. പരീക്ഷ എഴുതിയ 5,233 ആണ്‍കുട്ടികളില്‍ 5218…

Read More

എസ്എസ്എല്‍സി: 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

  konnivartha.com: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്.ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.   എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എപ്ലസ് നേടിയിട്ടുള്ളത്.വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എപ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%).892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും.9 മുതൽ 15 വരെ പുനർ മൂല്യ…

Read More

കോന്നി കുളത്തുമൺ പാലക്കുഴി മേഖലയില്‍ കണ്ടത് കടുവ തന്നെ : പശുവിനെ കാണാനില്ല

  konnivartha.com: കോന്നി കുളത്തുമൺ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. താമരപ്പള്ളി നന്ദിയാട്ട് റോഡിൽ പാലക്കുഴി ഭാഗത്താണ് ഇന്നലെ വൈകിട്ട് 5.30ന് കടുവയെ കണ്ടത്. അഭിത് ഭവൻ അജി കുമാറും മകൻ അഭിത്തുമാണ് വീടിനു സമീപത്ത് കല്ലേലി ഹാരിസൺ എ‌സ്റ്റേറ്റ് പാറക്കുളം ഭാഗത്ത് കടുവ കിടക്കുന്നത് ആദ്യം കാണുന്നത് എന്ന് നാട്ടുകാരെ അറിയിച്ചത് . ഇവരുടെ കാണാതായ പശുവിനെ സമീപത്ത് എല്ലാം തിരയുന്നതിനിടെയാണ് കടുവയെ കണ്ടത്.തുടർന്ന് കടുവ വലിയ ശബ്ദം ഉണ്ടാക്കി പറയുടെ മുകളിലേക്ക് മാറി അവിടെ തുടർന്നു. ഇവർ ഓടി മാറി.പിന്നീട് സമീപവാസി അമ്പിളി വർഗീസും അജിയും,പ്രദേശവാസികളും ചേർന്ന് ഇവിടെ എത്തി.ഇവരും പറയ്ക്ക് മുകൾ ഭാഗത്ത് കടുവയെ കാണുകയും ചെയ്തു എന്ന് വനപാലകരോട് പറഞ്ഞു . പിന്നീട് വലിയ ശബ്ദം ഉണ്ടാക്കിയാണ് കടുവയെ ഓടി മറഞ്ഞത് . ഇവർ അറിയിച്ചതനുസരിച്ച് പാടം…

Read More

വെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി

  മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ…

Read More

ഡോ. കെ. പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക്

  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനാസിയസ് യോഹാന് (കെ. പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിക്കുകയായിരുന്നു.യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05:25-ഓടെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Read More

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രണത്തിന് ജൈവ ഉൽപന്നങ്ങൾ ലഭിക്കും

  konnivartha.com; നൻമ, മേൻമ, ശ്രേയ എന്നീ പരിസ്ഥിതി സൗഹൃദ മരച്ചീനി അധിഷ്ഠിത ജൈവ ഉൽപന്നങ്ങൾ വാഴയിലെ തട തുരപ്പൻ പോലുള്ള തുരപ്പൻ കീടങ്ങൾ; മീലിമൂട്ട, വെള്ളീച്ചകൾ, ഇലപ്പേനുകൾ, ചെള്ളുകൾ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ; പ്രാരംഭ ഘട്ടത്തിലുള്ള പുഴുക്കൾ എന്നിവയുടെയെല്ലാം നിയന്ത്രണത്തിന് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവ ഉൽപന്നങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ (സി. റ്റി. സി. ആർ. ഐ.) ഫാർമർ ഫെസിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെടണം.

Read More

നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

  പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായി. തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ബിജു. ബി. നെല്‍സണ്‍ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല) പതാക ഉയര്‍ത്തി. ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ലാലി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ.കെ. ശ്യാംകുമാര്‍ (ആര്‍.സി.എച്ച്. ഓഫീസര്‍), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല), റീനാതോമസ് (പ്രിന്‍സിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ ഇലന്തൂര്‍), ഡോ.നിതീഷ് ഐസക് സാമുവല്‍ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എന്‍.സുമ, ബോബി സുധീഷ്, ദീപ…

Read More