അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാൽ ചില ജീവനക്കാർ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. ജില്ലകളിൽ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടുത്ത 5 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ…
Read Moreവിഭാഗം: News Diary
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്
പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.പ്രധാനമന്ത്രി റിഷി സുനക് ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കൊവിഡ് കാലത്ത് വ്യവസായങ്ങളെ അതിജീവിക്കാൻ സഹായിച്ച ഫർലോ സ്‌കീമിനെ കുറിച്ച് എടുത്ത് പറഞ്ഞു. ജനുവരി 2025 വരെ റിഷി സുനകിന്റെ കാലാവധി അവശേഷിക്കെയാണ് നിലവിലെ തീരുമാനം.
Read Moreഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
konnivartha.com: പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന സി പി ഡാനിയേലി(73)നെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 3 ജഡ്ജി ഡോ. പി കെ ജയകൃഷ്ണൻ ശിക്ഷിച്ച് വിധി പുറപ്പെടുവിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി ബിന്നി ഹാജരായി. ഭാര്യ സെലിൻ എന്ന് വിളിക്കുന്ന റേച്ചൽ ഡാനിയേലി(54) നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീടിനു പറമ്പിലിട്ട് ഡാനിയേൽ വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയിൽ കേസുകൾ നൽകിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നൽകാത്തതും മറ്റും …
Read Moreകനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ മൂന്ന് മരണം
കനത്ത മഴയില്‍ ജില്ലയിലുണ്ടായത് മൂന്ന് മരണങ്ങള്‍. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള്‍ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന്‍ (63), ബീഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് (23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ്: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293 അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826 റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214 തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203 കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980 മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്…
Read Moreകോന്നിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി
വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര്‍ ടി സി ബസ്സ് ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് കെ എസ് ആര്‍ ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും…
Read Moreകേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് ( 22/05/2024 )
പത്തനംതിട്ടയില്‍ 23 മുതല്‍ 25 വരെ മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര…
Read Moreപത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്( 21/05/2024 )
പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍:കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി konnivartha.com: മെയ് 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിന് പകരം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലാവും കായികക്ഷമത പരീക്ഷ നടക്കുക. ഈമാസം 23, 24, 27, 28 എന്നീ തീയതികളിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ അതേ തീയതിയിലൂം സമയത്തും ഹാജരാകണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍: 0468 2222665.
Read Moreകോന്നിയിലും പന്തളത്തും ബൈക്കപകടം : രണ്ടു യുവാക്കള്‍ മരിച്ചു
konnivartha.com: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് ( 23 )ആണ് മരിച്ചത് . കോന്നി പൂവന്‍പാറയില്‍ വെച്ചു നിര്‍ത്തിയിട്ട നാഷണല്‍ ലോറിയുടെ മുന്നിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു . വെളുപ്പിനെ ഒരു മണിയോടെ ആണ് സംഭവം .അര മണിക്കൂര്‍ നേരം റോഡില്‍ കിടന്നു .കോന്നി പോലീസ് സ്ഥലത്ത് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ,ഫുഡ് ഡെലിവറി ബോയി എന്നീ നിലയില്‍ ജോലി നോക്കി വന്നിരുന്നു . നിലവില്‍ പത്തനാപുരത്തെ വീട്ടില്‍ ആണ് താമസം . ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത് . സഹോദരി…
Read Moreഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം
ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു
Read Moreകോന്നി പഞ്ചായത്ത് വ്യാപാരികളെ വഞ്ചിച്ച് പണം പിടുങ്ങുന്നു : വ്യാപാരി സമിതി
konnivartha.com: കോന്നിയിലെ വ്യാപാരികളുടെ ലൈസന്‍സ് ഫീസ് , തൊഴില്‍ക്കരം എന്നിവ സംബന്ധിച്ച് വ്യാപാരികളും കോന്നി പഞ്ചായത്ത് അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നടപ്പായില്ല . തീരുമാനം എടുത്തു എങ്കിലും ഘടക വിരുദ്ധമായ പ്രസ്താവന ആണ് പഞ്ചായത്ത് ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു . പഞ്ചായത്ത് അധ്യക്ഷ അനി സാബു പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ല എന്നാണ് ആക്ഷേപം . വ്യാപാരികളില്‍ നിന്നും പതിന്മടങ്ങ് ഫീസ് ആണ് ഈടാക്കുന്നത് . സര്‍ക്കാരിന്‍റെ അനുമതി ഇതിനു ഇല്ല . പഞ്ചായത്ത് സ്വന്തമായി ആണ് ഈ ഭീമമായ പിരിവു ഈടാക്കുന്നത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു . അധ്യക്ഷ അനി സാബു ,സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരുടെ തന്നിഷ്ടം ആണ് പഞ്ചായത്തില്‍ നടക്കുന്നത് എന്നാണ് വ്യാപാരി സമിതിയുടെ ആരോപണം . വ്യാപാരികളെ കരിവാരി തേക്കാന്‍…
Read More