സെപ്റ്റംബർ 30 : കരാർ തൊഴിലാളികളുടെ അവകാശദിനം(സി ഐ ടി യു)

  konnivartha.com/ പത്തനംതിട്ട : തൊഴിൽ സംരക്ഷണമോ വ്യവസ്ഥാപിതമായ ആനുകൂല്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ രാജ്യത്ത്‌ വൻതോതിൽ വർധിച്ചു വരുന്ന കരാർ ജോലികൾ ചെയ്യേണ്ടി വരുന്നത് . സി ഐ ടി യു അഖിലേന്ത്യാ കൗൺസിൽ തീരുമാനപ്രകാരം കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെപ്റ്റംബർ 30 ന് അവകാശദിനാചരണം നടത്തുന്നു. പത്തനംതിട്ട ഹെഡ്പോസ്റ്റ്‌ ആഫീസിന് സമീപം രാവിലെ 10. 30 ന് സംഘടിപ്പിക്കുന്ന അവകാശദിനാചരണം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്യും. പൊതുമേഖല, സർക്കാർ – സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്ന കരാർ തൊഴിലാളികൾ ആണ് അവകാശദിന പോരാട്ടത്തിൽ പങ്കെടുക്കുന്നത്.

Read More

മുഖ്യമന്ത്രി രാജി വെയ്ക്കണം: കോന്നിയില്‍  യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

  konnivartha.com: : തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്ന മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും നടന്നു. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, ജോസ് കൊന്നപ്പാറ, രവിപിള്ള, റോജി എബ്രഹാം, ശ്യാം എസ് കോന്നി,അനി സാബു, സൗദ റഹിം, ജി. ശ്രീകുമാർ, തോമസ് കുട്ടി, ഉമ്മൻ മാത്യു വടക്കേടത്ത്, എബ്രഹാം ചെങ്ങറ, രാജൻ പുതുവേലിൽ,എ. അസീസ് കുട്ടി, രാജീവ് മള്ളൂർ, ഫൈസൽ. പി.എച്ച്, ഐവാൻ വകയാർ, സലാം കോന്നി, അഷറഫ് പി. ഐ, തോമസ് കാലായിൽ, സി.കെ. ലാലു, പ്രകാശ്…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തമാക്കണം – മന്ത്രി വീണാ ജോര്‍ജ്

  ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. അബാന്‍ മേല്‍പ്പാലം മുഖ്യപരിഗണന നല്‍കി അടിയന്തരമായി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ഇടപെടലാണ് ഉണ്ടാകേണ്ടത്. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ഡിസംബറില്‍ നടത്തിതീര്‍ക്കണം. ജില്ലാ കോടതി സമുച്ചയ നിര്‍മാണം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടേയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി. വലഞ്ചുഴി ടൂറിസം പദ്ധതിയുടെ തുടക്കത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം പാടില്ല. പത്തനംതിട്ട ഭക്ഷ്യപരിശോധന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച് ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്‍കി. തിരുവല്ല മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല…

Read More

കന്നിയിലെ ആയില്യം : കോന്നി കല്ലേലിക്കാവില്‍ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി : നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം നാളിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം സമർപ്പിച്ചു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം നടത്തി.തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ ഉപ സ്വരൂപ പൂജകള്‍ കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി.തുടർന്ന് നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് സമർപ്പിച്ചു.വൈകിട്ട് ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടന്നു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.

Read More

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ (54)അന്തരിച്ചു

  കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്നു . കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു.കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

Read More

കോന്നി : പോഷണ മാസാചരണം (സെപ്റ്റംബർ 30വരെ )

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് കോന്നിയുടെയും നേതൃത്വത്തിൽ പോഷണ മാസാചരണം (സെപ്റ്റംബർ 1മുതൽ 30വരെ )കോന്നി ഗ്രാമപഞ്ചായത്ത് മെമ്പർ സോമൻ പിള്ളയുടെ അധ്യക്ഷതയിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം ആശംസിച്ചു കോന്നി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്,ജില്ലാ പ്രോഗ്രാം ഓഫീസർമുഹമ്മദ് ബാരി, അജി സൂപ്പർവൈസർ രജി എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ അംഗനവാടിയിൽ നിന്നുമുള്ള വർക്കറുമാരുടെ പോഷകാഹാര പ്രദർശനം ഉണ്ടായിരുന്നു

Read More

ഗണേശോത്സവം:കോന്നിയിൽ ഗണേശ വിഗ്രഹങ്ങൾ മിഴി തുറന്നു

  konnivartha.com: ഭാരതത്തിന്‍റെ സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍ പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന് പ്രാധാന്യം നല്‍കി. സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് . ഇന്നത്തെ പരിപാടി 28/09/2024 ശനി 6.00 : ഗണപതിഹവനം 8.00 : ഭാഗവതപാരായണം 7.30 : ദീപാരാധന, പ്രസാദവിതരണം 8.00 : കലാസന്ധ്യ

Read More

കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 )

കന്നിയിലെ ആയില്യം : കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 ) കോന്നി : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം. നാളെ രാവിലെ രാവിലെ പത്തു മണിമുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം ,6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍, വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ 8.30 ന് ഉപ സ്വരൂപ പൂജകള്‍ 9 ന് കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ തുടര്‍ന്ന് നിത്യ അന്നദാനം , രാവിലെ പത്തു മണിമുതല്‍ നാഗ തറയില്‍ നാഗ…

Read More

കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു

  കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും.അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ. എ. konnivartha.com/ കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും.…

Read More

സർക്കാർ ജീവനക്കാർക്ക് കോഴ്സുകളിൽ ചേരുന്നതിനുള്ള ദൂരപരിധി ഒഴിവാക്കി

  konnivartha.com: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂര വിദ്യാഭ്യാസ- ഓൺലൈൻ കോഴ്സുകളിലും പങ്കെടുക്കുന്നതിന് നിശ്ചിയിച്ചിരുന്ന 30 കിലോമീറ്റർ ദൂരപരിധി ഒഴിവാക്കി. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനത്തിന് അനുമതി നൽകാൻ പാടുള്ളു എന്ന നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ അത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ പാർട്ട് ടൈം കോഴ്സുകൾ ഓൺലൈനായോ പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ ഇല്ലാത്തതോ ആണെന്നും ഉണ്ടെങ്കിൽ ഉദ്യോഗസ്ഥൻ കോഴ്സിന് ചേരുന്നത് ഓഫീസ് പ്രവർത്തന സമയം ഓഫീസിൽ ഹാജരായിരിക്കുന്നതിനു തടസ്സമാകില്ലെന്നും ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ അറിയിച്ചു.

Read More