മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം: അഞ്ചുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും

  konnivartha.com: മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അഞ്ചുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.7.62 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി എം എൽ എ സന്ദർശിച്ചു വിലയിരുത്തി. വളരെ വേഗത്തിലാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. നിലവിൽ കെട്ടിടത്തിലെ സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി.റാമ്പിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. പല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ ജില്ലയിലെ മികച്ച കുടുംബആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാറും. രണ്ട് നിലകളിലായി ആകെ 1454 ച.മീറ്റർ (15,645 ച.അടി) വിസ്‌തീർണ്ണമുള്ളആശുപത്രി കെട്ടിടം, ഫുട്ടിംഗ് ഫൗണ്ടേഷൻ-കോളം-ബീം-സ്ലാബ് എന്ന രീതിയിലുള്ള ഒരു പ്രബലിത കോൺക്രീറ്റ് (Reinforced Cement Concrete) ചട്ടക്കൂടിനുള്ളിൽ സിമന്റ്റ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള…

Read More

കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 )

  പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം   പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2020-21 മുതല്‍ 2025-26 വരെ ബാധകമായ പരിഷ്‌ക്കരിച്ച പി.എല്‍.ആര്‍ പദ്ധതി പ്രധാന പോര്‍ട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാരും തൊഴിലാളികളികളുമായ ഏകദേശം 20,704 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ കാലയളവിലെയാകെ മൊത്തം സാമ്പത്തിക ആഘാതം ഏകദേശം 200 കോടി രൂപയായിരിക്കും. 2020-21 മുതല്‍ 2025-26 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ പ്രധാന തുറമുഖ അതോറിറ്റികള്‍ക്കും ഡോക്ക് ലേബര്‍…

Read More

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 )

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 ) നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം:സമ്മേളനത്തിന് ഇന്ന് (ഒക്ടോബർ 4) തുടക്കം konnivartha.com: ഇന്ന് (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്നേ ദിവസത്തേക്ക് സഭ പിരിയും. സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ സർക്കാർ കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബർ 18ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ഈ സമ്മേളന കാലയളവിൽ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകൾ; ദ…

Read More

നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

  konnivartha.com: നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .ഇനി 9 ദിനം ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കും .ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം.സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതി ദേവിയുമാണ് ആരാധനാ മൂര്‍ത്തികള്‍. അവസാനത്തെ മൂന്ന് ദിവസത്തെ ആരാധനയ്ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും കേരളീയര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.മാതൃദേവിയായ ജഗദീശ്വരിയെ ഒന്‍പത് ഭാവങ്ങളിലാണ് നവരാത്രി…

Read More

നടന്‍ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്)അന്തരിച്ചു

  കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം എന്നിവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ്…

Read More

ബഡ്‌സ് സ്കൂൾ ജീവനക്കാരുടെ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

  konnivartha.com: ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സ്റ്റാഫ്സ് ‘ യൂണിയൻ (സി ഐ ടി യു )പത്തനംതിട്ട ജില്ല കൺവഷൻ CITU ജില്ലാ കമ്മറ്റി ആഫീസ് ഹാളിൽ ചേർന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം. വി. സഞ്ജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. രതീഷ് അധ്യക്ഷൻ ആയിരുന്നു. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. ബി.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി.ബഡ്സ് ജീവനക്കാരെ മനുഷ്യത്വ പരമായ പരിഗണന നല്കി സ്ഥിരപ്പെടുത്തണം എന്നും ബഡ്സ് സ്ഥാപനത്തെ ഉന്നമനത്തിൽ എത്തിച്ച ഇടതു സർക്കാരിനെ എത്ര പ്രശംസിച്ചാലും മതിവരില്ല എന്നും പി.ബി ഹർഷകുമാർ പറഞ്ഞു. CITU ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ,യൂണിയൻ സംസ്ഥാന സെക്രട്ടറി ആഷിക് സി. എസ്,ഷീജ ബീഗം,നീതു സാറ ഐസക്ക് , ലാലി…

Read More

കോന്നി വകയാർ പുതുമന വീട്ടിൽ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു

  കോന്നി വകയാർ പുതുമന വീട്ടിൽ പരേതനായ രാജേന്ദ്രൻ്റെയും, പ്രസന്നയുടെയും മകൻ ശരത് രാജേന്ദ്രൻ (35) അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരൻ. സാഗർ ഭാര്യ.ഓമല്ലൂർ കാർത്തിക വീട്ടിൽ സൗമ്യ

Read More

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

  konnivartha.com: കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. വൈസ് പ്രസിഡൻ്റ് എം സി രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അസ്സോസിയേഷൻ പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജഗീഷ് ബാബു , രാജീസ് കൊട്ടാരം, ബിജു റ്റി അലക്സ്, ജോൺസൺ, മാമൻ സാമുവേൽ , ഡി മനോഹരൻ എന്നിവർ സംസാരിച്ചു . കോന്നി ചന്ദനപ്പള്ളി റോഡിന്‍റെ ഇരുവശങ്ങളും, ആനക്കൂട് എസ് എൻ പബ്ലിക്ക് സ്കൂൾ, താലൂക്കാശുപത്രി ഭാഗങ്ങളും ശുചീകരിച്ചു. ഈ ഭാഗങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ 5 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് ഏജൻസിക്ക് കൈമാറി.

Read More

പത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു

  konnivartha.com: സാർവ്വദേശീയ പെൻഷൻ ദിനാചരണം പത്തനംതിട്ട വൈ എം സി എ ഹാളിൽ നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നു. എൻ സി സി പി എ ജില്ലാ ചെയർമാൻ അജികുമാറിന്‍റെ അധ്യക്ഷതയിൽ എ ഐ ബി ഡി പി എ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം ജി എസ് കുറുപ്പ്, പി സദാനന്ദി (എ ഐ ബി ഡി പി എ) എം ജി രാമൻപിള്ള, ഷാഹുൽ ഹമീദ് (സി ജി പി എ) പി രാജീവ്‌, കെ പി രവി, എം ടി രാജു, വിജയകുമാരി (എ ഐ പി ആർ പി എ), കെ കെ ജഗദമ്മ ( കേന്ദ്ര കോൺഫെഡറേഷൻ)ജേക്കബ് മാത്യു, ബാബു (എ കെ ബി…

Read More

കോന്നി പൂവൻപാറ കടമ്മാട്ട് വീട്ടിൽ ജോസഫ് ജോൺ (സജി) (60) അന്തരിച്ചു

  കോന്നി പൂവൻപാറ കടമ്മാട്ട് വീട്ടിൽ ജോസഫ് ജോൺ (സജി) (60) അന്തരിച്ചു. സംസ്‍കാരം 03.10.24 10:30ന് വീട്ടിലെ ശുശ്രൂഷക്ക്‌ ശേഷം 11:30ന് പൂവൻപാറ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ അരുവാപ്പുലം, കൊടുമ്മണ്ണേത്ത് വീട്ടിൽ മറിയാമ്മ ജോസഫ്, മകൻ ജോയൽ ജോസഫ് ഫോണ്‍ :+91 95260 42849

Read More