konnivartha.com : റഷ്യ – യുക്രൈന്‍ യുദ്ധവുമായുള്ള സംഘര്‍ഷത്തിന് വിരാമം ഇടുക എന്ന പദ്ധതിയുമായി റഷ്യആണവമിസൈലുകൾ പരീക്ഷിച്ചു . റഷ്യ – യുക്രൈന്‍ യുദ്ധം വിജയത്തില്‍ എത്താത്ത സാഹചര്യത്തില്‍ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകൾ പരീക്ഷിച്ചത് . യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകി. ചെറിയ രാജ്യമായ യുക്രൈയിനെ നിസാരമായി കീഴടക്കാം എന്ന ചിന്ത വളര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ ആണ് റഷ്യ യുദ്ധം പ്രഖ്യാപിച്ചു കടന്നു കയറിയത് . യുദ്ധം യുക്രൈന്‍ സൈന്യം ചെറുത്തു . റഷ്യയുടെ പല കവചിത വാഹനവും സൈനികരും കൊല്ലപ്പെട്ടു .എങ്ങനെ എങ്കിലും യുദ്ധം ജയിക്കണം എന്ന ചിന്ത റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍റെ ചിന്തയില്‍ ഉണര്‍ന്നു .അതിനാല്‍ തങ്ങള്‍ക്ക് സ്വന്തമായ ആണവമിസൈലുകൾ പലവട്ടം പരീക്ഷിച്ചു .…
Read Moreവിഭാഗം: News Diary
പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ ടി നിസാർ രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത് വച്ചാണ് കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കുശേഷമാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത് നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നൽകുന്നതുമായി…
Read Moreപത്തനംതിട്ട : ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
konnivartha.com: പത്തനംതിട്ട :അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി സി ഐ ടി യു സംസ്ഥാന വ്യാപകമായി ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സി ഐ ടി യു പ്രവർത്തകർ ഒരുമിച്ച് നിന്ന് ബാനർ ഉയർത്തി നടത്തിയ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം. വി. സഞ്ജു അധ്യക്ഷനായിരുന്നു.സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ബൈജു ഓമല്ലൂർ ജില്ലാ ഭാരവാഹികളായ കെ. അനിൽ കുമാർ, എൻ. സജി കുമാർ, സക്കീർ അലങ്കാരത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. രാജേന്ദ്രൻ, എം. ജെ. രവി,രാജേഷ് ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Read Moreതപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു :കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു
konnivartha.com: യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള പ്രേരക ശക്തിയാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനക്ഷേമം, വികസനം, എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവട് വെയ്പ്പാണ് റോസ്ഗാർ മേളയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പെടുക്കാനും, രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ പ്രതിഫലിക്കുന്നത്. പൊതു സേവനം യുവാക്കൾക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരഭം. കേന്ദ്ര ഗവണ്മെന്റ് സർവീസിൽ ചെരുന്നവർക്ക് പരിശീലനം നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച കർമയോഗി പ്രാരംഭിനെക്കുറിച്ചും കേന്ദ്രമന്ത്രി…
Read Moreകോന്നിയിലെ റേഷന്‍ അരി കടത്തല്‍ : കുറ്റക്കാരെ സസ്പെൻ്റ് ചെയ്യണം : റോബിൻ പീറ്റർ
konnivartha.com/കോന്നി : മുഖ്യമന്ത്രി സ്വർണ്ണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരി കട്ടോണ്ടു പോകുന്നു. ഇടതുപക്ഷ ഭരണത്തിൽ മാഫിയാ വിളയാട്ടം മൂലം ജനജീവിതം നരകതുല്യമായിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണക്കാരന് വാതിൽപടി സംവിധാനത്തിൽ ലഭിക്കേണ്ട 80000 കിലോ അരി കോന്നി താലൂക്ക് ഭക്ഷ്യപൊതു വിതരണ ശേഖരണ കേന്ദ്രത്തിൽ നിന്നും കാണാതായ സംഭവത്തിൽ കുറ്റക്കാരെ സസ്പെൻ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോബിൻ പീറ്റർ .മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, ശ്യാം എസ്. കോന്നി, ജി. ശ്രീകുമാർ, സൗദ റഹിം, പ്രിയ എസ്. തമ്പി,…
Read Moreകൂടല്‍ ഇഞ്ചപ്പാറയില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
konnivartha.com: കോന്നി കൂടല്‍ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി . കഴിഞ്ഞ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു ഇതിനാല്‍ നിരീക്ഷണം ശക്തമാക്കുകയും ക്യാമറ സ്ഥാപിച്ചു .തുടര്‍ന്ന് കൂട് വെച്ചു .കൂട്ടില്‍ ആടിനെ കെട്ടിയിട്ടു . പുലി ആടിനെ പിടിച്ചതോടെ കൂട് അടഞ്ഞു .വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും . ഇതിനു സമീപത്തു നിന്ന് മുന്‍പും പുലി കൂട്ടില്‍ വീണിരുന്നു .
Read Moreഎല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് ഇന്ന് തുടക്കം
konnivartha.com: ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍, 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും. എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും. രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ നിരന്തരമായി പരിശ്രമിക്കുന്നു. ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ…
Read Moreപടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു
കാസറഗോഡ് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്.
Read Moreകോന്നി വനം ഡിവിഷനിൽ സൗരോർജ തൂക്ക് വേലി: നിർമ്മാണ ഉദ്ഘാടനം നടന്നു
konnivartha.com/ കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം,തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണിറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയുടെ അനുമതിയും,അതിൽ പാടം സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ,കൊക്കത്തോട് സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കരിപ്പൻതോട് സ്റ്റേഷൻ പരിധിയിൽ 3 കിലോമീറ്റർ ദൂരത്തിലും തൂക്ക്…
Read Moreആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു
konnivartha.com: വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read More