നടൻ മേഘനാഥൻ(60) അന്തരിച്ചു

  പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്.ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.

Read More

ശബരിമല :സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ

  സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.   പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.   ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്…

Read More

അമ്പതിന്‍റെ നിറവിൽ ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്

  മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടുത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്.ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു

Read More

കോന്നി മെഡിക്കൽ കോളേജിൽ ഡ്രസ് ബാങ്ക് എം എൽ എ ഉദ്ഘാടനം ചെയ്തു

  konnivartha.com/ കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി. കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ,ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.

Read More

പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ആധാര്‍ ക്യാമ്പ്

  പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയോടാനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. ക്യാമ്പിലൂടെ വിദ്യാര്‍ഥികളുടെ ഭാവിപഠനം, തൊഴില്‍മേഖല എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിവാര്യരേഖകളുടെ കൃത്യതയാണ് ഉറപ്പു വരുത്തുന്നത്് എന്നും വ്യക്തമാക്കി. ജില്ലയിലെ 745 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ച് വയസിലും, പതിനഞ്ച് വയസിലുമുള്ള നിര്‍ബന്ധിത ബയോ മെട്രിക് അപ്‌ഡേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഭരണകേന്ദ്രം, ഐ. ടി മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍. അനില അധ്യക്ഷയായി. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പി.…

Read More

കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ

  konnivartha.com: കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ . ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ലോഡ് കയറ്റികൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ മുട്ടന്‍ കല്ലാണിത്.യാതൊരു സുരക്ഷാ മാര്‍ഗവും ഇല്ലാതെ പാറകള്‍ കുത്തി നിറച്ചു കൊണ്ട് ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡിലേക്ക് പാറകല്ലുകള്‍ തെറിച്ചു വീഴുന്നു .ആരുടെ എങ്കിലും തലയില്‍ വീണാല്‍ മരണം സംഭവിക്കും . ഏതാനും നാളുകളായി ചെങ്ങറ അട്ടച്ചാക്കൽ റോഡിൽ ഇതാണ് അവസ്ഥ . ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരെ സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാന്‍ സംഘടിത ശ്രമം ഉണ്ട് . ഇതിനു ഒരു ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂ എന്ന് സ്കൂള്‍ കുട്ടികള്‍ അടക്കം പറയുന്നു . മരണം ഉണ്ടായ ശേഷം പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ട് കാര്യം ഉണ്ടോ . ഈ “തോന്നിവാസത്തിന്” എതിരെ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രതികരിക്കേണ്ട…

Read More

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകൾ

  സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതംwww.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷൻ, എച്ച് ആർ.ഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 20/11/2024 )

  പവിത്രം ശബരിമല:ദേവസ്വം ബോർഡിന്റ് ശുചീകരണ പദ്ധതിക്ക് തുടക്കം ശബരിമല: ദേവസ്വം ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ സന്നിധാനത്ത് നടന്നു വരുന്ന ‘പവിത്രം ശബരിമല’ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ നടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. നാലു വർഷമായി നടന്നു വരുന്ന പദ്ധതിയിൽ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കും.ദിവസവും രാവിലെ ഒൻപതു മുതൽ ഒരു മണിക്കൂർ നേരമാണ് ശുചീകരണം. ഓരോ ദിവസവും ഓരോ ഭാഗങ്ങളെന്ന രീതിയിൽ സന്നിധാനവും പരിസരവുമാണ് ശുചീകരിക്കുക. അമിത വിലയീടാക്കൽ,നിയമ ലംഘനം: സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി:-ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ…

Read More

കോന്നിയില്‍ വീണ്ടും വാഹന അപകടം

  konnivartha.com: കോന്നി ചൈനാമുക്കിനും മാരൂര്‍പ്പാലത്തിനും ഇടയില്‍ ഉള്ള സ്ഥലത്ത് പഴയ ടി വി എം ആശുപത്രി  പടിയ്ക്ക് മുന്നില്‍  കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ ഓയില്‍ റോഡില്‍ ഒഴുകി .കോന്നിയില്‍ നിന്നും അഗ്നി സുരക്ഷാ ജീവനക്കാര്‍ എത്തി ശുചീകരിച്ചു . രാത്രിയില്‍ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാല്‍ പാളുന്ന അവസ്ഥ ഉണ്ട് . റോഡു നിര്‍മ്മാണത്തിലെ പോരാഴ്മ ആണ് ജനം പറയുന്നത് . റോഡ്‌ നിര്‍മ്മിച്ച കെ എസ് ടി പി അധികാരികള്‍ മൌനത്തില്‍ ആണ് . അവര്‍ മൌന വ്രതം തുടരും . അശാസ്ത്രീയ റോഡു നിര്‍മ്മാണം ചോദ്യം ചെയ്യാന്‍ ഉള്ള ആര്‍ജവം നാട്ടുകാര്‍ക്ക് ഉണ്ടാകണം . തെറ്റായ രീതിയില്‍ ആണ് കോന്നിയില്‍ റോഡ്‌ നിര്‍മ്മാണം എന്ന് പലപ്പോഴും പറഞ്ഞു . ജനം ഇവരെക്കൊണ്ട് മടുത്തു…

Read More

ശബരിമല പൂങ്കാവനംപരിശുദ്ധിയോടെ സംരക്ഷിക്കണം : തന്ത്രി കണ്ഠര് രാജീവര്

  ശബരിമല: ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു. നട തുറക്കൽ സമയം കൂട്ടിയത് ഭക്തർക്ക് സൗകര്യമായി നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ…

Read More