konnivartha.com: എക്സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങി ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി. അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു അബ്കാരി കേസുകളില്‍…
Read Moreവിഭാഗം: News Diary
ക്രിസ്തുമസ്- പുതുവത്സര ഖാദി മേള
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാല് വരെ നടക്കുന്ന ക്രിസ്തുമസ്- പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്നു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന് തൊടുകയുടെ അധ്യക്ഷതയില്‍ നടന്ന മേളയുടെ ഉദ്ഘാടനം റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിര്‍വഹിച്ചു. ആദ്യവില്പന മുന്‍ എം.എല്‍.എ രാജു എബ്രഹാം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സച്ചിന് വയല, വി. സി. ചാക്കോ, പ്രോജക്ട് ഓഫീസര്‍ ജസ്സി ജോണ്‍, അസി. രജിസ്ട്രാര്‍ റ്റി.എസ്.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Read Moreകണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി ആരംഭിച്ചു
ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷയായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ജി. അജയകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ റ്റി. ഡി. ജയശ്രി, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ശാന്തി, ജി. സജികുമാര്‍ , അക്കൗണ്ട്സ് മാനേജര്‍ കെ. രാജി , അഡ്മിനിസ്ട്രേഷന് മാനേജര്‍ സോണി, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ടി. എസ്. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി 13 ഇനം നിത്യോപയോഗ സധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ജനുവരി ഒന്ന്…
Read Moreബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ്
konnivartha.com: ഇലക്ഷന് കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി. എല്‍. ഒ. മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു
Read Moreകോന്നിയില്‍ വീണ്ടും അപകടം : സ്കൂട്ടര്‍ യാത്രികനെ ട്രെയിലര്‍ ലോറി ഇടിച്ചു
konnivartha.com:കോന്നി ട്രാഫിക്ക് സ്പോട്ടില്‍ വെച്ചു തന്നെ യാതൊരു സുരക്ഷാ മാര്‍ഗവും നിര്‍ദേശവും പാലിക്കാതെ എത്തിയ ആറു വീല്‍ ഉള്ള ട്രെയിലര്‍ വാഹനം സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു . സുരക്ഷ ഒരുക്കാന്‍ അനേക പോലീസ് ഉണ്ടായിരുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും റോഡിലെ സുരക്ഷാ നിയമം അറിയില്ല . കോന്നി കുമ്പഴ റോഡിലേക്ക് വന്ന സ്കൂട്ടര്‍ യാത്രികനെ ആനക്കൂട് ഭാഗത്ത് നിന്നും വന്ന വലിയ ട്രെയിലര്‍ വാഹനം ആണ് ഇടിച്ചത് .അതും സുരക്ഷയ്ക്ക് വേണ്ടി നോക്കി നില്ക്കുന്ന ആളുകളുടെ മുന്നില്‍ വെച്ചു . കോന്നിയിലെ ട്രാഫിക്ക് അശാസ്ത്രീയം ആണ് .”ഡ്യൂട്ടിയില്‍ ഉള്ള ആളുകള്‍ ” ആണ് ഇപ്പോള്‍ വാഹനങ്ങളുടെ നിര സൃഷ്ടിക്കുന്നത് . അനാവശ്യമായ നിയന്ത്രണം ആണ് കോന്നിയില്‍ നടക്കുന്നത് . ശബരിമല അയ്യപ്പ ഭക്തരുടെ വാഹനം വരുന്നു .അവരെ പോലും കടത്തി വിടുന്നില്ല . കോന്നി…
Read Moreപന്തളം:കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചു
konnivartha.com:പന്തളം നഗരസഭ കൗൺസിലർ കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
Read Moreകോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍
konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ അമീർ ഹുസൈൻ (24), ആസാം ചപ്പാരി ചിലക്കദാരി പി ഓയിൽ, ചോണിപ്പൂർ ജില്ലയിൽ അസ്മത്ത് അലിയുടെ മകൻ റബീകുൽ ഇസ്ലാം(25), അസാം ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ പി ഓയിൽ ഹൈദർ അലിയുടെ മകൻ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബംഗാൾ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ ഉടമ ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചുവരുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിൽ ആസ്സാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക്…
Read Moreകോന്നി കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു
konnivartha.com: കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു .കഴിഞ്ഞ മാസവും ഒരു പുലി കെണിയില്‍ വീണിരുന്നു . അതിനെ ഗവി വനത്തില്‍ തുറന്നു വിട്ടു . കൂടല്‍ പാക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെ വനം വകുപ്പ് പുലി കൂട് വെച്ചിരുന്നു . ഇന്ന് രാവിലെ ആണ് പുലി വീണത് കണ്ടത് .വനം വകുപ്പ് സ്ഥലത്ത് എത്തി . ഉന്നത അധികാരികളുമായി സംസാരിച്ചു പുലിയ്ക്ക് ശാരീരിക വിഷമതകള്‍ ഇല്ലെങ്കില്‍ കാട്ടില്‍ തുറന്നു വിടും.ഇത് കൂട്ടി മൂന്നു പുലികള്‍ ആണ് അടുത്ത സമയത്ത് കൂട്ടില്‍ വീണത് .ഇനി ഒരു പുലി കൂടി ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
Read Moreവെർച്വൽ അനാട്ടമി ടേബിൾ അമൃത കൊച്ചി ഹെൽത്ത് ക്യാമ്പസിൽ
konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ വലിപ്പത്തിൽ പുനസൃഷ്ടിച്ച് ഡിജിറ്റൽ പ്ലേറ്റ്ഫോമിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് “അനാട്ടമേജ്” വെർച്വൽ അനാട്ടമി ടേബിളിന്റെ സവിശേഷത. സ്കൂൾ ഓഫ് മെഡിസിനിൽ സംഘടിപ്പിച്ച ചടങ്ങിൽ വെർച്വൽ അനാട്ടമി ടേബിൾ ഉൾപ്പെടുന്ന ഡിജിറ്റൽ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രേം നായർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി ഗിരീഷ് കുമാർ, ഡോ. മിനി പിള്ളൈ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. ആശ. ജെ. മാത്യു, ഡോ. രതി സുധാകരൻ, ഡോ. നന്ദിത എന്നിവർക്കൊപ്പം വിവിധ വിഭാഗങ്ങളിൽ…
Read Moreസൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
konnivartha.com/തിരുവനന്തപുരം/നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ദർശൻ വേദി ചെയർമാൻ വഞ്ചൂവംഷറഫ് അധ്യക്ഷതവഹിച്ചു.യോഗത്തിൽകന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ആനാട് ജയചന്ദ്രൻ,ബി.എൽ കൃഷ്ണപ്രസാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് എം നസീർ, സി രാജലക്ഷ്മി, കായ്പാടി നൗഷാദ്,പഴകുറ്റി രവീന്ദ്രൻ,ഇല്യാസ് പത്താംകല്ല്,പുലിപ്പാറ യൂസഫ്, അനീഷ് ഖാൻ ,തത്തംകോട് കണ്ണൻ,,വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, മൂഴി രാജേന്ദ്രൻ, ഓ പി കെ ഷാജി,ആർജെ മഞ്ജു,ഷീബ ബീവി, ഷാജഹാൻ ഐലക്സ്, മെഡിക്കൽ ക്യാമ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Read More