പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം

പത്തനംതിട്ടയില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്റര്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാമിഷനില്‍ ഇ-എഫ്എംഎസ് ഓപ്പറേറ്ററുടെ താല്ക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്.   യോഗ്യത ഒരു അംഗീകൃത സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പിജിഡിസിഎ ഡിപ്ലോമയുമാണ്. മലയാളം ടൈപ്പ്റൈറ്റിംഗില്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയുമായി ഈ മാസം 16 ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍ പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2962038

Read More

വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ് 

വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്  konnivartha.com : വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം താഴെപറയുന്ന ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 1)ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്‌ട്രോണിക്‌സ്  &  കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള  ബി.ടെക് ബിരുദം. 2)ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്. യോഗ്യത: ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. 3) ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്.  യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍  ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദം. 4) ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം.      താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിഗ്രി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗം ഈ മാസം 9 നും,  കമ്പ്യൂട്ടര്‍…

Read More

പത്തനംതിട്ട വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു

പത്തനംതിട്ട വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു konnivartha.com : ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജല അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് കൂടിക്കാഴ്ച. താല്‍പ്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പത്തനംതിട്ട ഓഫീസില്‍ അന്നേ ദിവസം നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222687.

Read More

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ : അപേക്ഷകൾ അയയ്ക്കാം

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് [email protected] ലേക്ക് അപേക്ഷകൾ അയയ്ക്കാം. ഒരു ഒഴിവാണുള്ളത്. ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. പ്രതിമാസം 23,565 രൂപയാണ് വേതനം. ഒരു വർഷത്തെ കരാറിലാണ് നിയമനം. അപേക്ഷകൾ ആഗസ്റ്റ് 4ന് രാവിലെ 10 മുതൽ 6ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വേണം അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.tmc.kerala.gov.in

Read More

പന്തളത്ത് ഓവര്‍സിയര്‍ നിയമനം

പന്തളത്ത് ഓവര്‍സിയര്‍ നിയമനം konnivartha.com :പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മഹാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ നിയമനം നടക്കും. മൂന്നു വര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ രണ്ടു വര്‍ഷം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം 10 നു പകല്‍ മൂന്നിനു മുമ്പായി നേരിട്ട് അപേക്ഷിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734228498.

Read More

സൗദി അറേബ്യയിൽ   ടെക്നിഷ്യൻമാർക്ക് അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.   റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.ഈ ലിങ്കില്‍   www.norkaroots.org ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം . ടോള്‍ ഫ്രീ (18004253939 ഇന്ത്യ ) വിദേശത്തു നിന്നും മിസ്സിഡ് കാള്‍ : 00918802012345

Read More

പത്തനംതിട്ട ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ്

പത്തനംതിട്ട ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെപ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയൂവേദാശുപത്രിയില്‍ ആഗസ്റ്റ് 13ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ ആയുര്‍വേദാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ -04735-231900

Read More

തയ്യൽ പരിശീലകയെ ആവശ്യമുണ്ട്

തയ്യൽ പരിശീലകയെ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിൽ ഒരു തയ്യൽ പരിശീലകയെ ആവശ്യമുണ്ട്. പ്ലസ്ടു പാസ്സായ 20നും 40നും മധ്യേ പ്രായമുള്ള പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സൂപ്രണ്ട്, ഗവ. മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം-695012. ഇ-മെയിൽ: [email protected]. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 29 വൈകിട്ട് അഞ്ച് മണി.

Read More

കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി അപേക്ഷിക്കാം   https://ssc.nic.in     പരീക്ഷാ സ്കീം , യോഗ്യത , സിലബസ്  എന്നിവ  www.ssckkr.kar.nic.in, https://ssc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

Read More

പ്രോഗ്രാം എക്‌സിക്യൂട്ടീവ്, കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് കോന്നി വാര്‍ത്ത .കോം : കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 വൈകീട്ട് 5 മണി. ഫോണ്‍ 0484 2422275. മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്…

Read More