konnivartha.com : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ്’ (ഒരു ഒഴിവ്), ‘ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്’ (രണ്ട് ഒഴിവ്), എന്ന തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ…
Read Moreവിഭാഗം: konni vartha Job Portal
നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐഷിഫോസ് ‘ബാക്ക്-ടു-വർക്ക്’
konnivartha.com : സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ‘സോഫ്റ്റ്‌വെയർ ടെസ്റ്റിങ്’ ആണ് ഈ വർഷത്തെ ‘ബാക്ക്-ടു-വർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലനം നടത്തുന്നത്. കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17 ന് പരിപാടി നടക്കും. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. ഒരാളിൽ നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്. രജിസ്റ്റർ ചെയ്യാൻ https://applications.icfoss.org/training_icfoss_reg/allred?id=41 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10. വിശദവിവരങ്ങൾക്കായി https://icfoss.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . 7356610110, +91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10…
Read Moreസ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- 2 തസ്തിക; അഭിമുഖം 28, 29 തീയതികളില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- 2 തസ്തികയുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുമായി മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട അഭിമുഖം യഥാക്രമം ഒക്ടോബര്‍ മാസം 28, 29 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ചുളള അറിയിപ്പ് തപാല്‍ വഴി നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ തീയതികളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read Moreപ്രമാടം പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ. പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്.
Read Moreതിരുവനന്തപുരത്തെ പ്രമുഖ മാളിലേക്ക് നാനൂറില്‍പരം ഒഴിവുകള്‍ : കോട്ടയത്ത് ഇന്റര്‍വ്യൂ 27 ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍ സെക്യൂരിറ്റി സ്റ്റാഫ് ഹെല്‍പ്പേഴ്‌സ്, പിക്കേഴ്‌സ്, കുക്ക്, ബേക്കര്‍, സ്‌നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവതി, യുവാക്കള്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണം. ഒഴിവുകളെ കുറിച്ചുള്ള വിശദ…
Read Moreശബരിമല സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് ഡ്രൈവര്‍മാരെ ആവശ്യം ഉണ്ട്
കോന്നി വാര്‍ത്ത ഡോട്ട് കോം : മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കാലാവധിയുള്ള ആര്‍ടിപിസിആര്‍/രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍ടിഒ മുമ്പാകെ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍എംവി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ സേവന തല്‍പരരായി ജോലി ചെയ്യാന്‍ തയാറുള്ളവര്‍ ആയിരിക്കണം.
Read Moreകേരള പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. konnivartha.com : അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്ബോള്‍, വാട്ടര്‍പോളോ, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ് എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവുമാണ് പരിശീലനം നല്‍കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 15 ന് മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്(എച്ച്.ക്യു) ആന്‍റ് കേരളാ പോലീസ് സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസ്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം -695 033 എന്ന വിലാസത്തിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കണം. മറ്റു വിവരങ്ങള്‍ക്ക് 9745011977, 9497929471 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാം.
Read Moreപത്തനംതിട്ട ജില്ലയിലെ തൊഴില്‍ അവസരങ്ങള്‍ ( 23/10/2021 )
പത്തനംതിട്ട ജില്ലയിലെ തൊഴില്‍ അവസരങ്ങള്‍ ( 23/10/2021 ) വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം konnivartha.com : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029. യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട് konnivartha.com : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍…
Read Moreമെഡിക്കൽ കോളേജിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
മെഡിക്കൽ കോളേജിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം konnivartha(21/10 /2021 )തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് കരാർ നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ അഡ്രസ്സ്, മോബൈൽ നമ്പർ ഉൾപ്പെടെ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും.
Read Moreകോന്നി പഞ്ചായത്തില്‍ ഒഴിവ് : പ്രോജക്റ്റ് അസിസ്റ്റന്‍റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ ഒഴിവ് : പ്രോജക്റ്റ് അസിസ്റ്റന്‍റ് ഒഴിവ് ഉണ്ട് . അഭിമുഖം : 08/11/2021
Read More