പട്ടികവർഗ വകുപ്പിൽ കരാർ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടികവർഗ വികസന വകുപ്പിൽ സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, യു.ഐ. ഡിസൈനർ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2304594, 0471-2303229. ഇ-മെയിൽ: [email protected].

Read More

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിന് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ,  www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ  അറിയാമെന്ന്  പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.  ഫോണ്‍ : 04734-288621.

Read More

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

konnivartha.com : എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.   താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ക്ഷണിച്ചു konnivartha.com : സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒരു റിസർച്ച് അസോസിയേറ്റിനെ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.spb.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക ഒഴിവ്

konnivartha.com : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.   ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം. ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക്  +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത.   ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം.

Read More

ജില്ലാ കോർഡിനേറ്ററുടെ  ഒഴിവ്

konnivartha.com : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിലിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ല ഫോൺ: 0471-2724740

Read More

വിവിധ തസ്തികകളിൽ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.   വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.   വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ: [email protected][email protected].

Read More

അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച വെള്ളിയാഴ്ച konnivartha.com : അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  ഒഴിവുളള ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ബോട്ടണി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഇക്കണോമിക്സ് -1 തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി വെളളിയാഴ്ച (ഒക്ടോബര്‍ 29)രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

Read More

അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com : പത്തനംതിട്ട പി.എം.ജി.എസ്.വൈ- പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷം ആണ്. അക്രഡിറ്റഡ് എഞ്ചിനീയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് (ഓട്ടോകാഡ്, ലെവല്‍സ് എടുക്കുന്നതിലെയും മറ്റു ഗവണ്‍മെന്റ് പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം) അക്രഡിറ്റഡ് ഓവര്‍സിയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (പ്രവൃത്തി പരിചയം അഭികാമ്യം). യോഗ്യരായ അപേക്ഷകര്‍ നവംബര്‍ 10 ന് വൈകുന്നേരം അഞ്ചിനകം ഓഫീസ് ഓഫ് ദ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു), പി.എം.ജി.എസ്.വൈ, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റായോ, നേരിട്ടോ അപേക്ഷന്റെ വയസ്്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം…

Read More

സപ്പോർട്ട് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷിക്കാം

konnivartha.com : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000/. വിശദ  വിവരങ്ങളും അപേക്ഷഫോറവും www.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9895478273. ഉദ്യോഗാർത്ഥികൾ മേൽ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ  പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്  തിരുവനന്തപുരം  695027 എന്ന വിലാസത്തിലോ  [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി നവംബർ മൂന്ന്.

Read More

പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം

പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു konnivartha.com : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചു വരെ. ഇ.സി.ജി ടെക്‌നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, റിസപ്ഷനിസ്റ്റ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത പ്ലസ് ടുവും ഡി.സി.എയും, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. ഫോണ്‍: 04734-223236. ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതിവിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍കാലിക നിയമനം…

Read More