വിവിധ തസ്തികകളിൽ നിയമനം

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

 

വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.

 

വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ: swak.kerala@gmail.comswak.envt@kerala.gov.in.

error: Content is protected !!