കോന്നി താലൂക്ക് ആശുപത്രിയിലെ അഭിമുഖം മാറ്റി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read More

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ ജോലി ,ആയ കം കുക്ക് ഒഴിവ്

konnivartha.com :  ശുചീകരണ ജോലി ഒഴിവ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225. ആയ കം കുക്ക് ഒഴിവ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത്…

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ്

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് , എക്സ്‌റേ ടെക്നീഷ്യന്‍ ഒഴിവ് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വാക്ക് -ഇന്‍-ഇന്റര്‍വ്യൂ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ (05/07/2022 )

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത എം.ടെക് (ഐ.ടി.)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിലോ secretary@kkvib.org യിലോ അയയ്ക്കണം.   അധ്യാപക ഒഴിവ് നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തസ്തികയിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്‌കൂൾതലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂലായ് 8ന് രാവിലെ 10:30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9447376337.   ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു കേരള…

Read More

അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി;കേരളത്തിലെ തീയതികൾ പ്രഖ്യാപിച്ചു

  അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട്‌ നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം തെക്കൻകേരളത്തിലെ ഏഴു ജില്ലകൾക്കായി നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാർക്ക് പങ്കെടുക്കാം. തീയതിയിൽ ചിലപ്പോൾ ചെറിയമാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങൾക്ക് joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. നാവികസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: joinindiannavy.gov.in.

Read More

കോന്നിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ലക്ചറര്‍ ഒഴിവ്

  konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 14 ന് രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഫോണ്‍: 0468 2961144.

Read More

അഗ്‌നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു

konnivartha.com : സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2  മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്‌നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.   പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയ വിശദ വിവരങ്ങൾ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒഴിവ്   തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ആഫീസില്‍ നിന്നും പ്രവൃത്തിസമയങ്ങളില്‍ അറിയാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ 1. ലാബ്ടെക്നീഷ്യന്‍, നിലവില്‍ ഒന്ന്, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി പാസായിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. 2. എക്സറേ ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ലോമ ഇന്‍ റേഡിയൊളജിക്കല്‍ ടെക്നീഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിയിരിക്കണം, 40 വയസില്‍…

Read More

വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് തുടക്കം; മൂവായിരം പേർക്ക് നിയമനം

  വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി . agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ.

Read More

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ

konnivartha.com : സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.     നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 22ന് രാവിലെ 10.30ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.   ശമ്പളം: എഡിറ്റോറിയൽ അസിസ്റ്റന്റ്- 32560 രൂപ, സബ് എഡിറ്റർ- 32560 രൂപ. പ്രായപരിധി 35 വയസ്. എസ്.സി, എസ്.ടി വിഭാഗത്തിന് പ്രായ പരിധിയിൽ അഞ്ച് വർഷത്തെ ഇളവനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി വർഷമായിരിക്കും. കൂടുതൽ…

Read More