konnivartha.com: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് യങ് പ്രൊഫഷണലിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. 2023 ഓഗസ്റ്റ് 03 ന് രാവിലെ 10.30 ന് ഐ സി എ ആർ – സി എം എഫ് ആർ ഐയുടെ വിഴിഞ്ഞം റീജിയണൽ സെന്ററിൽ വെച്ച് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി 21- 45 വയസ്സ്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2023 ജൂലൈ 27 ന് മുമ്പായി cmfrivizhinjam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2480224 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read Moreവിഭാഗം: konni vartha Job Portal
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 – 27 വയസ്സ്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 2023 സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി കൂടാതെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും . https://ssc.nic.in എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക . 080-25502520, 9483862020 എന്ന നമ്പറുകളിലും പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം. Staff Selection Commission invited applications for 1558 Multi-Tasking (Non-Technical) Staff and Havaldar (CBIC & CBN)…
Read Moreമെഗാ തൊഴിൽമേള പത്തനംതിട്ടയില്‍ നടന്നു : 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തു
konnivartha.com: 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന മഹനീയമായ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റേയും പത്തനംതിട്ട കാതോലിക്കറ്റ് കോളജിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വാതായനങ്ങൾ തുറന്നിടുന്നതായും അദ്ദേഹം പറഞ്ഞു. 18 നും 55 നും മധ്യേ പ്രായമുള്ള 1300 പേരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. 54 തൊഴിൽ ദായകരായ കമ്പനികള്‍ 235 പേരെ കണ്ടെത്തുകയും 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സൗജന്യ രജിസ്ട്രേഷനിലൂടെയാണ് തൊഴിൽ…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനം
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് (താത്കാലികം) ജൂലൈ 14 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടത്തും. യോഗ്യത: ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്നോളജി (ഡിഎംഇ)/ ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി എക്സറേ /സി ടി /മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഫോണ്‍ : 0468 2222364.
Read Moreകോന്നി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം
konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിയപ്രായപരിധി 45 വയസ്. യോഗ്യത : പ്ലസ്ടു /വിഎച്ച്എസ്ഇ /പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡിഫാം) രജിസ്ട്രേഷന് വിത്ത് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍.
Read Moreപത്തനംതിട്ടയില്‍ മെഗാ തൊഴില്‍ മേള
konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. 50 ലധികം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍മേളയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കുംവിധം എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബി ടെക് ബിരുദം , ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല, ഐ.റ്റി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന് ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളക്ക് ഹാജരാകുമ്പോള്‍ അഞ്ച് സെറ്റ് കരിക്കുലം വിറ്റേ കരുതണം. ഫോണ്‍ : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ്…
Read Moreതൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ആലുവ സബ് ഓഫീസിലേക്ക് 5 വർഷത്തെ കരാർ അടിസ്ഥാനത്തിൽ എൽ.ഡി.ക്ലർക്ക് തസ്തികയിൽ പ്രമാണ പരിശോധനയ്ക്ക് ഹാജരാകാനുള്ള അറിയിപ്പ്, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്ന പേരിൽ നൽകിയിട്ടുള്ളതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന് ജില്ലാ ഓഫീസുകളോ സബ് ഓഫീസുകളോ ഇല്ല. ജില്ല, താലൂക്ക് – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് തലത്തിൽ ഇത്തരത്തിൽ ഏതെങ്കിലും തസ്തികകളിലേക്ക് നിയമനത്തിന് തീരുമാനം എടുത്തിട്ടില്ലെന്നും ജീവനക്കാരെ നിയോഗിക്കുന്നതിന് ബോർഡോ സർക്കാരോ നടപടി സ്വീകരിക്കുകയോ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങളിൽ ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്നും ഇത്തരത്തിൽ സമീപിക്കുന്നവരുടെ വിവരങ്ങൾ പോലീസിനെ അറിയിക്കണമെന്നും സി.ഇ.ഒ അറിയിച്ചു.
Read Moreജല്‍ജീവന്‍ മിഷന് വോളന്റിയര്‍ ,ഡേറ്റഎന്‍ട്രി ഓപ്പറേറ്റര്‍ അവസരം
ജല്‍ജീവന്‍ മിഷന് വോളന്റിയര്‍ ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന് അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു.സിവില്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയോ / ഐടിഐ സിവില്‍ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് പങ്കെടുക്കാം. ജലവിതരണ രംഗത്ത് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ജൂണ്‍ 23 ന് രാവിലെ 11 മുതല്‍ മൂന്നുവരെ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും തിരിച്ചറിയല്‍ രേഖയും സഹിതം കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന് അടൂര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാക്കണം. ഡേറ്റഎന്‍ട്രി ഓപ്പറേറ്റര്‍ കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന് അടൂര്‍ ഓഫീസിന് കീഴില്‍ ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലികമായി ഒരു ഡേറ്റഎന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിസിഎ/പിജിഡിസിഎ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.…
Read Moreബയോമോഡിക്കല് എഞ്ചിനീയര്‍: അപേക്ഷ ക്ഷണിച്ചു
konnivartha.com : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബയോമോഡിക്കല് എഞ്ചിനീയറെ നിയമിക്കാന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.07.2023 ല്‍ 40 വയസില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിദ്യാഭ്യാസ യോഗ്യത- ഡിപ്ലോമ / ബി ടെക് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
Read Moreകുവൈറ്റിലേക്ക് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നു
konnivartha.com: ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ. 6 മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 25 ന് മുമ്പ് kuwait@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471-2329440/41/42/43/45, 7736496574.
Read More