ജോബ് എക്‌സ്‌പോ 2023  (2023 ഒക്ടോബർ 01)

  konnivartha.com: നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി നാളെ (2023 ഒക്ടോബർ 01) തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിൽ ജോബ് എക്‌സ്‌പോ 2023 സംഘടിപ്പിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ പ്രധാനമന്ത്രി സ്വനിധി, പ്രധാനമന്ത്രി വിശ്വകർമ യോജന, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌ ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും. ജോബ് എക്‌സ്‌പോ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 28/09/2023)

മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്: അഭിമുഖം 30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. അടുത്ത ഒരു വർഷത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30നു രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29നു വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന്…

Read More

സ്പെക്ട്രം-ജോബ് ഫെയർ 29 മുതൽ

konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.   ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം.    തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും. സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ…

Read More

കോന്നി ബ്ലോക്കില്‍ അക്കൗണ്ടന്റ് ഒഴിവ്

  konnivartha.com: കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. ഒരു വര്‍ഷം അക്കൗണ്ടന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസകാരായിരിക്കണം. പ്രായപരിധി : 2023 ജനുവരി 1 ന് 38 വയസ് പൂര്‍ത്തിയായിരിക്കണം. വേതനം : 20000 രൂപ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി,എസ് ചെയര്‍പേഴ്സണ്‍ന്റെ സാക്ഷ്യപത്രം എന്നിവയോടു കൂടി ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ട്രേറ്റ് ,പത്തനംതിട്ട…

Read More

ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

        konnivartha.com: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.

Read More

മെഡിക്കൽ കോളേജില്‍ ഫാർമസിസ്റ്റ് ഒഴിവുകൾ

  konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ് 18 – 41. വേതനം (കൺസോളിഡേറ്റഡ്) 14,000. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 25നു രാവിലെ 11നു കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

Read More

നിരവധി തൊഴിലവസരങ്ങള്‍ ( 19/09/2023)

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്               ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.   പ്രതിമാസ വേതനം 17,500 രൂപ.  പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം.   കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ്…

Read More

കോന്നി മെഡിക്കല്‍ കോളേജ് : ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) നിയമനം

  konnivartha.com: കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന് . യോഗ്യത : ഡിഎംഎല്‍ടി (പ്ലസ് ടു പൂര്‍ത്തീകരിച്ചവര്‍), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി /എംഎസ്സി എംഎല്‍ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത…

Read More

യുപി വിഭാഗത്തില്‍ അധ്യാപക ഒഴിവ്

  konnivartha.com: കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.

Read More

ഡൽഹി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 7547 ഒഴിവുകൾ: എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ തീയതി ഔദ്യോ​ഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ് സി, എസ് ടി വിഭാ​ഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോ​ഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. SSC invites applications for 7547 Vacancies konnivartha.com: The Staff Selection Commission (SSC) has invited online…

Read More