ഡൽഹി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 7547 ഒഴിവുകൾ: എസ് എസ് സി അപേക്ഷ ക്ഷണിച്ചു

 

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ തീയതി ഔദ്യോ​ഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ് സി, എസ് ടി വിഭാ​ഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോ​ഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

SSC invites applications for 7547 Vacancies

konnivartha.com: The Staff Selection Commission (SSC) has invited online applications for the Delhi Police Constable (Executive) examination. The computer-based exam will be conducted in various phases from November 14, 2023 to December 15, 2023.

The exam date will be published on the official website https://ssc.nic.in. The last date for submission of application is September 30, 2023. The application fee is Rs 100. There is no application fee for women, SC/ ST category and ex-servicemen. For detailed information on eligibility and examination, please refer to the notification published on the websites https://ssc.nic.in and www.ssckkr.kar.nic.in published on September 1, 2023.

error: Content is protected !!